'ബോളിവുഡ് ഹിറ്റ് കോംമ്പോ വീണ്ടും'; പ്രിയദർശനും അക്ഷയ് കുമാറും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്

'ബോളിവുഡ് ഹിറ്റ് കോംമ്പോ വീണ്ടും'; പ്രിയദർശനും അക്ഷയ് കുമാറും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്

ബോളിവുഡ് സിനിമയിൽ ഹിറ്റ് കോംമ്പോയായ പ്രിയദർശനും അക്ഷയ് കുമാറും പതിനാല് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. 2010 ൽ പ്രദർശനത്തിനെത്തിയ ഖട്ടാ മീട്ടായാണ് പ്രിയദർശന്റെ സംവിധാനത്തിൽ അക്ഷയ് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒടുവിലത്തെ ചിത്രം. ഖട്ടാ മീട്ടായ്ക്ക് ശേഷം അക്ഷയ് കുമാറുമായി നിരവധി പ്രൊജക്ടുകൾ ചർച്ച ചെയ്തിരുന്നു എന്നാൽ ഒന്നും നടന്നിരുന്നില്ല എന്നും ഇനി വരാൻ പോകുന്ന ചിത്രം ഒരു കോമിക്ക് ഫാന്റസി വിഭാ​ഗത്തിൽ ഉൾപ്പെട്ട ചിത്രമായിരിക്കുമെന്നും ബോളിവുഡ് ഹം​ഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞു.

ഇത് കോമിക്-ഫാൻ്റസി വിഭാഗത്തിൽ ഉൾപ്പെട്ട ചിത്രമായിരിക്കും. ഞാൻ സീരിയസ് സിനിമകൾ ചെയ്യുന്നത് ഹിന്ദി പ്രേക്ഷകർക്ക് ഇഷ്ടമല്ല. Tezz , Khatta Meetha അല്ലെങ്കിൽ Rangrezz പോലെ ഞാൻ അതിന് ശ്രമിച്ചപ്പോഴെല്ലാം അത് ക്ലിക്കായില്ല. അതിനാൽ, ഇത് കോമഡിയാണ്. ഹേരാ ഫേരിയുടെയും ഭൂൽ ഭുലയ്യയുടെയും അത്ഭുതകരമായ ആ മാജിക്ക് പുനഃസൃഷ്ടിക്കാൻ കഴിയും എന്നാണ് ഞാനും അക്ഷയും പ്രതീക്ഷിക്കുന്നത് എന്ന് പ്രിയദർശൻ പറഞ്ഞു. ഏക്താ കപൂറാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം സെപ്തംബറിൽ ആരംഭിക്കുമെന്നും ബോളിവുഡ് ഹം​ഗാമ റിപ്പോർട്ട് ചെയ്തു.

പ്രിയദർശന്റെ സംവിധാനത്തിൽ അക്ഷയ് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായ ഹേരാ ഫേരി അക്ഷയ് കുമാറിന് താരപരിവേഷം സമ്മാനിക്കാൻ സഹായിച്ച ചിത്രങ്ങളിലൊന്നായിരുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രം 'വെള്ളാനകളുടെ നാട്' എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ഖട്ടാ മീട്ടാ എന്ന ചിത്രം.'ഹേരാ ഫേരി', 'ഭൂൽ ഭുലയ്യ', 'ഗരം മസാല' തുടങ്ങിയ ചിത്രങ്ങളും അക്ഷയ് കുമാർ - പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങളായിരുന്നു. അക്ഷയ് കുമാർ, ടൈഗർ ഷ്‌റോഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം ബഡേ മിയൻ ഛോട്ടേ മിയാൻ എന്ന ചിത്രവും നിലവിൽ അക്ഷയ് കുമാറിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രം ഈദ് റിലീസ് ആയി ഏപ്രിലിൽ തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in