'അച്ഛന്റെ അപ്രൂവലാണ് പേടിച്ചിരുന്നത്'; പാച്ചുവും അത്ഭുത വിളക്കും കണ്ട സത്യന്‍ അന്തിക്കാടിന്റെ പ്രതികരണത്തെപ്പറ്റി അഖില്‍ സത്യന്‍

'അച്ഛന്റെ അപ്രൂവലാണ്  പേടിച്ചിരുന്നത്'; പാച്ചുവും അത്ഭുത വിളക്കും കണ്ട സത്യന്‍ അന്തിക്കാടിന്റെ പ്രതികരണത്തെപ്പറ്റി അഖില്‍ സത്യന്‍

അഖില്‍ സത്യന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും. ഏപ്രില്‍ 28 ന് തിയേറ്ററുകളിലെത്തുന്ന ചിത്രം പത്ത് സിനിമകള്‍ക്ക് ശേഷമുള്ള ഫഹദ് ഫാസിലിന്റെ ഒരു എന്റര്‍ടെയ്‌നറര്‍ ചിത്രമായിരിക്കുമെന്ന് അഖില്‍ സത്യന്‍ ദ ക്യുവിനോട് പറഞ്ഞിരുന്നു. ചിത്രം കണ്ട അച്ഛന്‍ സത്യന്‍ അന്തിക്കാടിന്റെ പ്രതികരണത്തെക്കുറിച്ചും അഖില്‍ സംസാരിച്ചു.

'അച്ഛന്‍ ഫസ്റ്റ് കട്ട് കണ്ടിരുന്നു. വളരെ ഹാപ്പിയായിരുന്നു. അച്ഛന്റെ മുഖത്ത് ഒരു അഭിമാനം മിന്നിമാഞ്ഞു പോയപോലെ ആണ് എനിക്ക് തോന്നിയത്. അതോടെ എന്റെ ആദ്യത്തെ ടെന്‍ഷന്‍ തീര്‍ന്നു. അച്ഛന്റെ അപ്രൂവലാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പേടിച്ചിരുന്നത്. അത് കിട്ടിക്കഴിഞ്ഞതുകൊണ്ട് തന്നെ ഇനി വലിയ ടെന്‍ഷനില്ല.'

അഖില്‍ സത്യന്‍

റിലീസിനെക്കുറിച്ച് ഓര്‍ത്ത് എനിക്ക് ടെന്‍ഷനില്ല, പല ഘട്ടങ്ങളിലും ഈ സിനിമ പകുതിയില്‍ നിര്‍ത്തേണ്ടി വരുമെന്ന അവസ്ഥയുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് പൂര്‍ത്തിയാവുമ്പോള്‍ ടെന്‍ഷന് അപ്പുറം വലിയ ആശ്വാസമാണ് തോന്നുന്നത്‌. വ്യക്തിപരമായി ഞാന്‍ പ്രതീക്ഷിച്ചതിലും ഒരു പടി മികച്ച രീതിയില്‍ സിനിമ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ടെന്‍ഷന്‍ തീരെയില്ല. അഖില്‍ സത്യന്‍ കൂട്ടിച്ചേര്‍ത്തു. മുകേഷ്, ഇന്നസെന്റ്, വിജി വെങ്കടേഷ് നന്ദു, ഇന്ദ്രന്‍സ്, അല്‍താഫ് സലിം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'അച്ഛന്റെ അപ്രൂവലാണ്  പേടിച്ചിരുന്നത്'; പാച്ചുവും അത്ഭുത വിളക്കും കണ്ട സത്യന്‍ അന്തിക്കാടിന്റെ പ്രതികരണത്തെപ്പറ്റി അഖില്‍ സത്യന്‍
പത്ത് സിനിമകൾക്ക് ശേഷമെത്തുന്ന ഫഹദിന്റെ എന്റർടെയിനർ സിനിമ ഇതായിരിക്കും, അച്ഛന്റെ ഹാപ്പി ഫേസ് ടെൻഷൻ മാറ്റി: അഖിൽ സത്യൻ അഭിമുഖം

Related Stories

No stories found.
logo
The Cue
www.thecue.in