'നിങ്ങള്‍ക്ക് നല്ലൊരു സിനിമ നല്‍കാന്‍ ഞങ്ങള്‍ക്കായില്ല' ; ഏജന്റിന്റെ പരാജയത്തില്‍ അഖില്‍ അക്കിനേനി

'നിങ്ങള്‍ക്ക് നല്ലൊരു സിനിമ നല്‍കാന്‍ ഞങ്ങള്‍ക്കായില്ല' ; ഏജന്റിന്റെ പരാജയത്തില്‍ അഖില്‍ അക്കിനേനി

അഖില്‍ അക്കിനേനിയും മമ്മൂട്ടിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ബിഗ് ബജറ്റ് തെലുങ്ക് ചിത്രം ഏജന്റിന്റെ ബോക്സ് ഓഫീസ് തകര്‍ച്ചയെക്കുറിച്ച് പ്രതികരിച്ച് നടന്‍ അഖില്‍ അക്കിനേനി. കഠിനമായി പരിശ്രമിച്ചെങ്കിലും ഉദ്ദേശിച്ച രീതിയില്‍ സിനിമ പ്രേക്ഷകരിലേക്ക് എത്തിയില്ലെന്നും നിങ്ങള്‍ക്ക് നല്ലൊരു സിനിമ നല്‍കാനായി ഞങ്ങള്‍ക്കായില്ലെന്നും അഖില്‍ അക്കിനേനി ട്വിറ്ററില്‍ കുറിച്ചു.

ഈ സിനിമക്കായി സ്വന്തം സമയവും ജീവിതവും മാറ്റി വച്ച എല്ലാ കാസ്റ്റിനും ക്രൂവിനും നന്ദി അറിയിക്കുന്നു. ഏജന്റിന് എല്ലാ പിന്തുണയും നല്‍കിയ എന്റെ നിര്‍മ്മാതാവ് അനില്‍ ഗാരുവിന് പ്രത്യേക നന്ദി അറിയിക്കുന്നു. ഈ സിനിമയില്‍ വിശ്വസിച്ച എല്ലാ വിതരണക്കാര്‍ക്കും ഞങ്ങളെ വളരെയധികം പിന്തുണച്ച മാധ്യമങ്ങള്‍ക്കും നന്ദി എന്നും അഖില്‍ അക്കിനേനി കൂട്ടിച്ചേര്‍ത്തു.

'നിങ്ങള്‍ എല്ലാവരും എനിക്ക് നല്‍കുന്ന സ്‌നേഹവും ഊര്‍ജവുമാണ് എന്റെ ശക്തി, അതിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ നന്ദി പറയുന്നു. എന്നില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഞാന്‍ കൂടുതല്‍ കരുത്തോടെ തിരിച്ചുവരും'.

അഖില്‍ അക്കിനേനി

ഏപ്രില്‍ 28ന് റീലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ പരാജയം ആണ് ഏറ്റുവാങ്ങിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ അനില്‍ സുങ്കര തന്റെ ട്വിറ്റര്‍ വഴി ചിത്രത്തിന്റെ പരാജയം അംഗീകരിച്ച് എല്ലാവരോടും മാപ്പ് ചോദിച്ചിരുന്നു. പുതുമുഖ താരം സാക്ഷി വൈദ്യയാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് റസൂല്‍ എല്ലൂരും, ജോര്‍ജ് സി വില്യംസുമാണ്. ഹിപ് ഹോപ് തമിഴയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in