'കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുടെ കാമുകന്മാരെല്ലാം ഊളകളാണ്' എന്ന് കല്യാണ ഫോട്ടോയ്ക്ക് താഴെ ഒരുപാട് വന്നു: അജു വര്‍ഗീസ്

'കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുടെ കാമുകന്മാരെല്ലാം ഊളകളാണ്' എന്ന് കല്യാണ ഫോട്ടോയ്ക്ക് താഴെ ഒരുപാട് വന്നു: അജു വര്‍ഗീസ്
Published on

തട്ടത്തിൻ മറയത്തിലെ 'കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുടെ കാമുകന്മാരെല്ലാം ഊളകളാണ്' എന്ന ഡയലോ​ഗ് റിയൽ ലൈഫിൽ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടൻ അജു വർ​ഗീസ്. സിനിമ റിലീസ് ആയ പടം ഹിറ്റായതിന് ശേഷമാണ് കല്യാണം കഴിക്കുന്നത്. അപ്പോളേ‍ ഇതേ കമന്റ് കല്യാണ ഫോട്ടോയുടെ താഴെയും വന്നിരുന്നുവെന്ന് അജു വർ​ഗീസ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

അജു വർ​ഗീസിന്റെ വാക്കുകൾ

കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുടെ കാമുകന്മാരെല്ലാം ഊളകളാണ് എന്നത് സത്യമാണ്. തട്ടത്തിൻ മറയത്തിൽ ഞാൻ പറയുന്ന ആ ഡയലോ​ഗ് ചെന്നൈയിൽ പഠിക്കാൻ പോയപ്പോൾ സുഹൃത്തുക്കളുമായി പോകുമ്പോൾ നമ്മൾ പറയാറുള്ളതാണ്. പക്ഷെ, കുറച്ച് കാലങ്ങൾക്ക് ശേഷം എന്റെ കല്യാണ ഫോട്ടോയ്ക്ക് താഴെ എനിക്ക് ഇതേ ഡയലോ​ഗ് കമന്റായി കിട്ടി. അല്ലെങ്കിലും കാണാൻ കൊള്ളാവുന്ന പെൺപിള്ളാരുടെ കൂടെയുള്ളവരെല്ലാം തനി ഊളന്മാരായിരിക്കും എന്ന്.

തട്ടത്തിൻ മറയത്ത് ചെയ്യുമ്പോൾ ആളുകൾ ചിരിച്ച പോയിന്റുകളെല്ലാം ഇപ്പോഴും എനിക്ക് ക്ലൂ ലെസ്സാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ ഞാൻ വിനീതിനോട് പറഞ്ഞിരുന്നു. എനിക്ക് ഇപ്പോഴും, ക്വസ്റ്റ്യൻ വൺസ് മോർ എന്ന ഡയലോ​ഗിന്റെ ഹ്യൂമർ മനസിലായിട്ടില്ല. അന്നും ഞാൻ ചോദിച്ചിരുന്നു, ഇതിൽ കോമഡി ഉണ്ടോ, നമുക്ക് ഇത് വേണോ എന്ന്. പറന്ത് പോയിലെ ക്ലൈമാക്സിലും എനിക്ക് ഇതേ സംശയം ഉണ്ടായിരുന്നു. ഞാൻ അപ്പോൾ റാം സാറിനോടും ചോദിച്ചു. എനിക്ക് മനസിലായത്, ഒരു ബിരിയാണിയോ ലഡ്ഡുവോ നമ്മൾ കഴിക്കുമ്പോൾ ഉള്ള ആസ്വാദനത്തേക്കാൾ അതുണ്ടാക്കുന്ന ആൾക്ക് കുറച്ച് കൂടി ആസ്വദിക്കാൻ പറ്റും എന്നായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in