

സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം 'പ്ലൂട്ടോ'യിലെ അജു വർഗീസിന്റെ ലുക്ക് ശ്രദ്ധ നേടുന്നു. ശിക്കാരി ശംഭു, ജമ്പൻ തുടങ്ങിയ കോമിക് കഥാപാത്രങ്ങളോട് സാമ്യം തോന്നും വിധമുള്ള ലുക്കിലാണ് നടൻ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതിലെ അജുവിന്റെ ദൃശ്യങ്ങൾ ഏറെ ചർച്ച നേടുന്നുണ്ട്.
അല്‍ത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുന്ന 'പ്ലൂട്ടോ'യിൽ നീരജ് മാധവ്, അജു വര്‍ഗീസ്, അര്‍ഷ ബൈജു, സുബിന്‍ ടാര്‍സന്‍, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍, നിഹാല്‍ നിസാം, സഹീര്‍ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിന്‍, തുഷാര പിള്ള, വിപിന്‍ അറ്റ്ലി തുടങ്ങിയ വന്‍ താരനിര തന്നെ ഭാഗമാകുന്നുണ്ട്. ചിത്രം ജൂലൈ 30 ന് തിയറ്ററുകളിൽ എത്തും.
ഓര്‍ക്കിഡ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ രജുകുമാറും രശ്മി രജുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദിത്യന്‍ ചന്ദ്രശേഖറാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ സംവിധായകന്‍. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിംഗും അര്‍ക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ രാഖിലും കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറുമാണ്.
വ്യത്യസ്തമായ പ്രമേയവും അവതരണവും കൊണ്ട് മലയാളി പ്രേക്ഷകര്‍ക്ക് ഒരു പുതിയ സിനിമാ അനുഭവം നല്‍കാന്‍ പ്ലൂട്ടോയ്ക്ക് കഴിയുമെന്നാണ് ഗ്ലിംപ്‌സ് വീഡിയോ നല്‍കുന്ന സൂചന. ഏറെ പ്രാധാന്യമുള്ള മേയ്ക്കപ്പ് പ്രോസ്തെറ്റിക്ക്‌സ് എന്നീ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് റോണക്‌സ് സേവ്യറാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈനേഴ്സ്: ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍ എന്നിവര്‍, സൗണ്ട് മിക്‌സിംഗ്: വിഷ്ണു സുജാതന്‍. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ എപിയന്‍സ്, റോബിന്‍ ടോം എന്നിവരാണ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാര്‍. പബ്ലിസിറ്റി ഡിസൈന്‍സ്: ടെന്‍ പോയിന്റ്, വിഷ്വല്‍ പ്രോമോഷന്‍സ്: സ്നേക്ക്പ്ലാന്റ് എല്‍.എല്‍.പി, പി.