'അവിടെ പോയി പണിയെടുത്ത് ഉണ്ടാക്കിയതാണ്, ആ ഡാന്‍സ് എന്നെ ഫാനാക്കി കളഞ്ഞു' കൂലിയിലെ സൗബിന്‍റെ പ്രകടനത്തെക്കുറിച്ച് അജു വര്‍ഗീസ്

'അവിടെ പോയി പണിയെടുത്ത് ഉണ്ടാക്കിയതാണ്, ആ ഡാന്‍സ് എന്നെ ഫാനാക്കി കളഞ്ഞു' കൂലിയിലെ സൗബിന്‍റെ പ്രകടനത്തെക്കുറിച്ച് അജു വര്‍ഗീസ്
Published on

കൂലിയിലെ ഡാൻസ് പെർഫോമൻസിലൂടെ സൗബിൻ എല്ലാവരെയും ഫാൻ ആക്കി കളഞ്ഞുവെന്ന് നടൻ അജു വർ​ഗീസ്. സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ സിനിമയിൽ, നാ​ഗാർജുന മുതൽ ആമീർ ഖാൻ വരെയുള്ള കാസ്റ്റ് നിരന്നു കിടക്കുമ്പോൾ, ഒരു മലയാളി എല്ലാവരെയും ഫാൻ ആക്കി കളയുക എന്നത് ചെറിയ കാര്യമല്ല. സൗബിന്റെ വലിയ ഒരു ആരാധകനാണ് താനെന്നും കുമ്പളങ്ങിയും സുഡാനിയും ഇലവീഴാ പൂഞ്ചിറയുമെല്ലാം ഭയങ്കര ഇഷ്ടമാണെന്നും അജു വർ​ഗീസ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

അജു വർ​ഗീസിന്റെ വാക്കുകൾ

എന്തോ ആകട്ടെ, ഭയങ്കര എനർജി തരുന്ന എന്ത് ആർട്ട് വർക്കും നമ്മുടെ ഉള്ളിലേക്ക് എളുപ്പം കടക്കും. നമ്മൾ പെട്ടന്ന് തന്നെ ഫാൻ ആകും. സൗബിന്റെ കാര്യം പറഞ്ഞാൽ, കൂലിയിലെ പാട്ട് വരുന്നതിന് മുമ്പ് തന്നെ ഞാൻ സൗബിന്റെ വലിയ ആരാധകനാണ്. ഏറ്റവും പ്രിയപ്പെട്ട വർക്കുകളാണ് സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ്, ഇലവീഴാ പൂഞ്ചിറ എന്നിവ. സുഡാനി കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ച് പറഞ്ഞിരുന്നു, സ്റ്റേറ്റ് അവാർഡ് ഉറപ്പാണ് എന്ന്.

കൂലിയിലേക്ക് വരുമ്പോൾ, രജനികാന്ത്, ആമീർ ഖാൻ, നാ​ഗാർജുന, പൂജ ഹെ​ഗ്ഡെ തുടങ്ങി നിരവധി താരങ്ങളാണ്. അവർക്കിടയിൽ പെർഫോം ചെയ്ത് നോട്ടീസ് ചെയ്യപ്പെടുക എന്നത് ചെറിയ കാര്യമല്ല. ചുമ്മാതല്ല, അത് പണിയെടുത്ത് ഉണ്ടാക്കിയതാണ്. ആ ഡാൻസ് കഴിഞ്ഞതും ഞാൻ സൗബിനെ വിളിച്ചിരുന്നു. കാരണം, കണ്ടുകഴിഞ്ഞ് കുറേ നേരം കഴിഞ്ഞിട്ടും ആ തരിപ്പ് വിട്ടുമാറുന്നുണ്ടായിരുന്നില്ല. നമുക്ക് സത്യം പറഞ്ഞാൽ അത് അഭിമാനിക്കാവുന്ന കാര്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in