തീപ്പൊരി ആക്ഷന്‍ രംഗങ്ങളുമായി അജിത്തും മഞ്‌ജുവാര്യരും; ഇരുപത് മില്ല്യണ്‍ കാഴ്ചക്കാരെ പിന്നിട്ട് 'തുനിവ്' ട്രെയ്‌ലര്‍

തീപ്പൊരി ആക്ഷന്‍ രംഗങ്ങളുമായി അജിത്തും മഞ്‌ജുവാര്യരും; ഇരുപത് മില്ല്യണ്‍ കാഴ്ചക്കാരെ പിന്നിട്ട് 'തുനിവ്' ട്രെയ്‌ലര്‍

എച്ച് വിനോദിനൊപ്പം അജിത് മൂന്നാമതും കൈകോര്‍ക്കുന്ന തമിഴ് ചിത്രം 'തുനിവി'ന്റെ ട്രെയ്‌ലര്‍ പുറത്ത്. ബാങ്ക് കവര്‍ച്ച പശ്ചാത്തലമാകുമെന്ന് സൂചന നല്‍കുന്ന ട്രെയ്‌ലറില്‍ അജിത്തിന്റെയും മഞ്‌ജുവാര്യരുടെയും ആക്ഷന്‍ പാക്ക്ഡ് രംഗങ്ങളാണുള്ളത്. സീ സ്റ്റുഡിയോസ് പുറത്തുവിട്ട ട്രെയ്‌ലര്‍ മണിക്കൂറുകള്‍ക്കകം ട്രെന്‍ഡിംഗ് ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്. യൂട്യൂബില്‍ നിലവില്‍ ഇരുപത് മില്ല്യണ്‍ കാഴ്ചക്കാരാണ് ട്രെയിലറിനുള്ളത്. പൊങ്കല്‍ റിലീസായ ചിത്രം ജനുവരി 13 ന് തിയറ്ററിലെത്തും.

ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്‌ജുവാര്യര്‍ കഴിഞ്ഞദിവസം തന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചിരുന്നു. കണ്‍മണി എന്നാണ് 'തുനിവി'ലെ മഞ്‌ജു വാര്യരുടെ കഥാപാത്രത്തിന്റെ പേര്. കെജിഎഫ്, സര്‍പ്പാട്ട പരമ്പരൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോണ്‍ കൊക്കനാണ് വില്ലനായി എത്തുക. ഇവര്‍ക്കുപുറമെ, വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത് കുമാര്‍ നായകനാകുന്ന ചിത്രമാണ് 'തുനിവ്'. താരമൂല്യത്തിനൊത്ത ബോക്സ് ഓഫീസ് വിജയം ലക്ഷ്യമിടുന്ന ചിത്രമായാണ് 'തുനിവി'നെ തമിഴ് ചലച്ചിത്ര മേഖല വിലയിരുത്തുന്നത്. അഞ്ച് ഭാഷകളിലായി ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നേരത്തെ, 'തുനിവി'ന് വേണ്ടി ഹൈദരാബാദില്‍ ചെന്നൈ മൗണ്ട് റോഡിനെ ഓര്‍മ്മിപ്പിക്കുന്ന കൂറ്റന്‍ സെറ്റ് തയ്യാറാക്കിയത് വാര്‍ത്തയായിരുന്നു. 'നോ ഗട്സ് നോ ഗ്ലോറി' എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വലിയ ശ്രദ്ധ നേടിയിരുന്നു. അജിതിന്റെ ഹൈ വോള്‍ട്ടേജ് ആക്ഷനാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ളിക്‌സിനാണ് 'തുനിവി'ന്റെ ഓടിടി അവകാശം.

'തുനിവി'നു ശേഷം 'എകെ62' ആയി എത്തുന്ന വിഘ്‌നേശ് ശിവന്‍ ചിത്രത്തിലാണ് അജിത് നായകനാകുക. ദേശീയ അവാര്‍ഡ് നേടിയ സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത് നായകനായേക്കുമെന്ന്‌ റിപ്പോര്‍ട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in