
പൊന്മാനിലെ അജേഷെന്ന കഥാപാത്രത്തോട് സിനിമ ചെയ്തുകൊണ്ടിരുന്നപ്പോൾ വളരെ അധികം അഡിക്ഷൻ തോന്നിയിരുന്നുവെന്ന് നടൻ ബേസിൽ ജോസഫ്. സിനിമയുടെ ഓരോ ഫേസിലും അതിന്റെ വളർച്ച നേരിട്ട് കണ്ടിരുന്നു. വളരെ പേഴ്സണൽ ആയിട്ടുള്ള സിനിമയാണ്. നാലഞ്ചു ചെറുപ്പക്കാർ വായിച്ചപ്പോൾ മുതൽ സിനിമയുമായുള്ള ലോങ് ട്രാവലുണ്ടായിരുന്നുവെന്നും ബേസിൽ ജോസഫ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തി.
ബേസിൽ ജോസഫ് പറഞ്ഞത്
നാലഞ്ച് ചെറുപ്പക്കാർ വായിച്ച അന്ന് മുതൽ എനിക്കും ഈ സിനിമയുമായിട്ട് വളരെ ലോങ്ങ് ട്രാവലുണ്ട് . ഇതിന്റെ സംവിധായകൻ ജ്യോതീഷേട്ടനാണെങ്കിലും അഞ്ചു വർഷമായി ഈ സിനിമ ഓൺ ആക്കിയെടുക്കാൻ ഉള്ള പ്രോസസ്സിലാണ്. പൊൻമാൻ വളരെ പേർസണൽ ആയിട്ടുള്ള സിനിമയാണ് . സിനിമ ചെയ്തുകൊണ്ടിരുന്നപ്പോൾ അജേഷെന്ന ക്യാരക്ടറിനോട് വല്ലാത്ത അഡിക്ഷൻ ഉണ്ടായിരുന്നു. സിനിമയുടെ ഓരോ ഫേസിലും അതിന്റെ വളർച്ച നേരിട്ട് കണ്ടിരുന്ന ആളാണ് ഞാൻ. അവസാനം, സിനിമയുടെ പ്രിവ്യു വൈഫിന്റെയും ഫ്രണ്ട്സിന്റെയും കൂടെ നേരിട്ട് കണ്ടപ്പോൾ ഞാനും അവരും ഒരേപോലെ എക്സ്സൈറ്റഡ് ആയിരുന്നു. സിനിമയിൽ ടെക്‌നിഷ്യൻസും എല്ലാവരും ആത്മാർഥമായി പണി എടുത്തിട്ടുണ്ട്. അതിപ്പോൾ ജസ്റ്റിന്റെ മ്യൂസിക് ആണെങ്കിലും.ജസ്റ്റിൻ ഭയങ്കര കോണ്ട്രിബൂഷൻ ആണ് സിനിമക്ക് ചെയ്തിരിക്കുന്നത്. സിനിമയുടെ എഡിറ്റർ നിതിൻ രാജ് അറോളിന്റെ കോണ്ട്രിബൂഷനും എടുത്തു പറയണം.ഫ്ലോലെസ്സ് ആയിട്ടുള്ള എഡിറ്റിംഗ് ആണ് സിനിമയുടേത് . അഭിനയിച്ച എല്ലാവരുടെയും ഭീകരമായ കോൺട്രിബുഷൻ സിനിമയിൽ ഉണ്ടായിരുന്നു. സജിൻ ഉഗ്രനായിട്ടാണ് മരിയാനോയെ അവതരിപ്പിക്കുന്നത്. സ്റ്റെഫി ഗ്രാഫ് എന്ന കഥാപാത്രത്തിന്റ മെച്യുരിറ്റിയും വൾനെറബിലിറ്റിയും ലിജോ മോൾ നന്നായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. ലിജോമോളുടെ വൺ ഓഫ് ദി ഫൈനസ്റ്റ് പെർഫോമൻസ് ആയിട്ട് എനിക്ക് തോന്നിയിട്ടുണ്ട് പൊൻമാനിലെ സ്റ്റെഫി. ബ്രൂണോ ആയെത്തുന്ന ആനന്ദ് മന്മദനും , മാർക്കണ്ഡേയ ശർമയായി എത്തുന്ന ദീപകും വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്ന് സിനിമ കാണുമ്പോൾ മനസിലാകും.
കലാ സംവിധായകനായ ജ്യോതിഷ് ശങ്കർ സംവിധാനകനായി എത്തുന്ന ആദ്യ സിനിമയാണ് പൊൻമാൻ .ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ്. സാനു ജോൺ വർഗീസാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സുഹൈൽ കോയയുടെ വരികൾക്ക് ജെസ്റ്റിൻ വർഗീസ് ഈണം പകരുന്നു. ലിജോമോൾ ജോസ്, ദീപക് പറമ്പൊൾ ,സജിൻ ഗോപു ,ആനന്ദ് മന്മഥൻ,രാജേഷ് ശർമ്മ,സന്ധ്യ രാജേന്ദ്രൻ,ജയാ കുറുപ്പ്,റെജു ശിവദാസ്,ലക്ഷ്മി സഞ്ജു,മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനവേഷങ്ങൾ ചെയ്തിരിക്കുന്നത്.