'ഞാൻ മുഖ്യമന്ത്രിയെ ഇഷ്ടപ്പെടുന്നു, വിസ്മയിപ്പിക്കുന്ന വിധമാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്'; പ്രശംസയുമായി ഐശ്വര്യ ലക്ഷ്മി

'ഞാൻ മുഖ്യമന്ത്രിയെ ഇഷ്ടപ്പെടുന്നു, വിസ്മയിപ്പിക്കുന്ന വിധമാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്'; പ്രശംസയുമായി ഐശ്വര്യ ലക്ഷ്മി

മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി. ഒരു കോടി ഡോസ് വാക്‌സിൻ പൊതു വിപണിയിൽ നിന്നും വാങ്ങുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രശംസ. ഞാൻ മുഖ്യമന്ത്രിയെ ഇഷ്ട്ടപ്പെടുന്നു. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടിയോടും എനിക്ക് ആഭിമുഖ്യം ഇല്ല. എന്നാൽ വിസ്മയിപ്പിക്കുന്ന വിധമാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇനിയും ഒരുപാട് സമയം വേണ്ടിവരുമെങ്കിലും, ജനങ്ങൾക്കിടയിൽ ഒരു പ്രതീക്ഷ നൽകുവാൻ ഈ പ്രവർത്തനം സഹായിക്കും- വളരെ നന്ദി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഐശ്വര്യ ലക്ഷ്മി മുഖ്യമന്ത്രിയുടെ പ്രവർത്തനത്തോടുള്ള ഇഷ്ടം അറിയിച്ചത്.

സംസ്ഥാനത്ത് കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഒരു കോടി ഡോസ് വാക്‌സിൻ പൊതു വിപണിയിൽ നിന്നും വാങ്ങാനാണ് മന്ത്രിസഭാ യോഗ തീരുമാനം. മെയ് ജൂൺ ജൂലൈ മാസങ്ങളിലായി 70 ലക്ഷം ഡോസ് കോവീഷീൽഡും 30 ലക്ഷം ഡോസ് കോവാക്സിനും വാങ്ങും. 483 കോടിയാണ് ഇതിന്റെ ചിലവ്. രണ്ടാമതത്തെ ഡോസിനാണ് മുൻഗണന. തടസ്സങ്ങളില്ലാതെ വാക്സിനേഷൻ മുന്നോട്ടു പോകുമെന്ന് പിണറായി വിജയൻ ട്വിറ്ററിൽ കുറിച്ചു.

അതെ സമയം രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 6 മുതല്‍ 8 ആഴ്ചയ്ക്കുള്ളിലും കോവാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടത്. ഓരോ വാക്‌സിനേഷന്‍ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കുവാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാകും. ഇതനുസരിച്ച് വാക്‌സിനേഷന്‍ സെന്ററുകളിലെ മാനേജര്‍മാര്‍ ആശ പ്രവര്‍ത്തകരുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇവരെ അറിയിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in