'കൊമേർഷ്യൽ കാരണങ്ങളാൽ ആ കഥാപാത്രത്തിൽ മാറ്റം വരുത്തിയത് സിനിമയെ ബാധിച്ചു' ; ഐശ്വര്യ രജിനികാന്ത്

'കൊമേർഷ്യൽ കാരണങ്ങളാൽ 
 ആ കഥാപാത്രത്തിൽ മാറ്റം വരുത്തിയത് സിനിമയെ ബാധിച്ചു' ; ഐശ്വര്യ രജിനികാന്ത്

ലാൽ സലാമിന്റെ കഥ എഴുതുന്ന സമയത്ത് രജിനികാന്ത് അവതരിപ്പിച്ച മൊയ്‌ദീൻ ഭായ് എന്ന കഥാപാത്രം 10 മിനിറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ സൂപ്പർസ്റ്റാർ പോലെ ഒരാൾ വരുമ്പോൾ ആ കഥാപാത്രത്തിനെ 10 മിനിറ്റ് മാത്രമായി ചുരുക്കാൻ തങ്ങൾക്ക് സാധിച്ചില്ലെന്നും സംവിധായിക ഐശ്വര്യ രജിനികാന്ത്. ഇന്റെർവെലിൽ ആണ് മൊയ്‌ദീൻ ഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത്. ഇന്റർവെൽ മുതൽ രണ്ടാം പകുതി മുഴുവൻ മൊയ്‌ദീൻ ഭായ് ആണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാൽ പടം കണ്ടു കഴിഞ്ഞ് കൊമേർഷ്യൽ കാരണങ്ങൾ മുൻനിർത്തി ആ കഥാപാത്രത്തെ ആദ്യ പകുതിയിലും അവതരിപ്പിക്കേണ്ട സാഹചര്യം ഉണ്ടായി. അങ്ങനെ സിനിമയുടെ റിലീസിന് രണ്ട് ദിവസം മാത്രമുള്ളപ്പോൾ എഡിറ്റിംഗിൽ മാറ്റം വരുത്തിയെന്നും ഐശ്വര്യ രജിനികാന്ത് പറഞ്ഞു. സിനിമ വികടൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ രജിനികാന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഐശ്വര്യ രജിനികാന്ത് പറഞ്ഞത് :

ലാൽ സലാമിന്റെ കഥ എഴുതുന്ന സമയത്ത് മൊയ്‌ദീൻ ഭായ് എന്ന കഥാപാത്രം 10 മിനിറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. സെന്തിൽ അയ്യ, ജീവിതാമ്മ തുടങ്ങിയവർ അവതരിപ്പിച്ച കഥാപാത്രം പോലെ മറ്റൊരു കഥാപാത്രം മാത്രമായിരുന്നു മൊയ്‌ദീൻ ഭായിയും. എന്നാൽ ആ കഥാപാത്രത്തിലേക്ക് സൂപ്പർസ്റ്റാർ പോലെ ഒരാൾ വരുമ്പോൾ ആ കഥാപാത്രത്തിനെ 10 മിനിറ്റ് മാത്രമായി ചുരുക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. അത്രയും ഇമേജ് ഉള്ള ഒരാൾ സിനിമയിലേക്ക് വരുമ്പോൾ ആ കഥാപാത്രത്തെ ചുറ്റി പടം പോകേണ്ട സാഹചര്യം ഉണ്ടായി. ശരിക്കുമുള്ള സ്ക്രിപ്റ്റിൽ ഇന്റെർവെലിൽ ആണ് മൊയ്‌ദീൻ ഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത്. ഇന്റർവെൽ മുതൽ രണ്ടാം പകുതി മുഴുവൻ മൊയ്‌ദീൻ ഭായ് ആണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാൽ പടം കണ്ടു കഴിഞ്ഞ് കൊമേർഷ്യൽ കാരണങ്ങൾ മുൻനിർത്തി ആ കഥാപാത്രത്തെ ആദ്യ പകുതിയിലും അവതരിപ്പിക്കേണ്ട സാഹചര്യം ഉണ്ടായി. അങ്ങനെ സിനിമയുടെ റിലീസിന് രണ്ട് ദിവസം മാത്രമുള്ളപ്പോൾ എഡിറ്റിംഗിൽ മാറ്റം വരുത്തി. സെന്തിൽ അവതരിപ്പിച്ച കഥാപാത്രമായിരുന്നു കഥയുടെ സോൾ, കോൺടെന്റ് എല്ലാം. എന്നാൽ മൊയ്‌ദീൻ ഭായ് എന്ന കഥാപാത്രമായി രജിനികാന്ത് വന്നപ്പോൾ മറ്റൊന്നും പ്രേക്ഷകർ ശ്രദ്ധിച്ചില്ല.

വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത ചിത്രമാണ് ലാൽ സലാം. ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള ഒരു സ്‌പോർട്‌സ് ഡ്രാമയായി ഒരുങ്ങിയ സിനിമയിൽ മൊയ്‌ദീൻ ഭായ് എന്ന അതിഥി വേഷത്തിലാണ് രജിനികാന്ത് എത്തിയത്. ലൈക്ക പ്രൊഡക്ഷൻസ് നിർമിച്ച ചിത്രത്തിന് സംഗീതം നൽകിയത് എ ആർ റഹ്മാൻ ആയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in