'ഉണ്ണി ചേട്ടന് ഞാൻ മെസേജ് അയച്ചിരുന്നു, വേദനിപ്പിക്കാൻ വേണ്ടി മനപൂർവ്വം ചെയ്ത കാര്യമല്ല'; ഉണ്ണി മുകുന്ദനോട് മാപ്പ് പറഞ്ഞ് ഷെയ്ൻ നി​ഗം

'ഉണ്ണി ചേട്ടന് ഞാൻ മെസേജ് അയച്ചിരുന്നു, വേദനിപ്പിക്കാൻ വേണ്ടി മനപൂർവ്വം ചെയ്ത കാര്യമല്ല'; ഉണ്ണി മുകുന്ദനോട് മാപ്പ് പറഞ്ഞ് ഷെയ്ൻ നി​ഗം

നടൻ ഉണ്ണി മുകുന്ദനോട് പരസ്യമായി ക്ഷമ ചോദിച്ച് നടൻ ഷെയ്ൻ നി​ഗം. ഷെയ്നിന്റെ പുതിയ ചിത്രമായ ലിറ്റിൽ ഹാർട്ട്സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ ഷെയ്ൻ ഉണ്ണി മുകുന്ദനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ചിലർ തെറ്റായി വ്യഖ്യാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ പ്രസ്സ് മീറ്റിൽ ഷെയ്ൻ നി​ഗം ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിന്റെ ആരാധകരോടും പരസ്യമായി മാപ്പ് പറഞ്ഞത്.

ഷെയ്ൻ‌ നി​ഗം പറഞ്ഞത്:

ആ ഇൻർവ്യു മൊത്തമായി കണ്ടവർക്ക് മനസ്സിലാവും ഞങ്ങൾ സുഹൃത്തുക്കളുമായി ഇരുന്ന് തമാശ പറഞ്ഞ് പോകുന്നതിന്റെ കൂട്ടത്തിൽ പറ‍ഞ്ഞതാണ് അത്. പക്ഷേ അതിനെ വേറൊരു രീതിയിൽ കാണാനാ‍ പാടില്ലായിരുന്നു. ഞാൻ ഉണ്ണി ചേട്ടന് മെസേജ് അയച്ചിരുന്നു. ഉണ്ണിച്ചേട്ടന് അല്ലെങ്കിൽ ഉണ്ണിച്ചേട്ടന്റെ ഫാൻസിന് വേദനിപ്പിച്ചെങ്കിൽ ഞാനതിന് പരസ്യമായിട്ട് ക്ഷമ ചോദിക്കുന്നു. ഒരാളെ വ്യക്തിപരമായി വേദനിപ്പിക്കാൻ വേണ്ടി മനപൂർവ്വം ചെയ്ത കാര്യമല്ല അത്. ആ ഒരു സമയത്ത് ഒരു തമാശ പോലെ പറഞ്ഞ ഒരു കാര്യമാണ് അത്. പക്ഷേ അത് മറ്റൊരു തരത്തിൽ വ്യഖ്യാനിക്കപ്പെട്ടതിൽ എനിക്ക് സങ്കടം തോന്നി.

ഉണ്ണി മുകുന്ദന്റെ നിർമാണക്കമ്പനിയെ കളിയാക്കുന്ന തരത്തിലുള്ള പരാമർശം ഷെയ്ൻ നടത്തിയെന്നാണ് സമൂഹ മാധ്യമങ്ങളിലടക്കം ഷെയ്ന് നേരെ ഉയർന്ന വിമർശനം.

Related Stories

No stories found.
logo
The Cue
www.thecue.in