'ജാതി മാത്രമല്ല, മറ്റ് പലതും എന്റെ സിനിമകളില്ല'; അടൂര്‍ ഗോപാലകൃഷ്ണന്‍

'ജാതി മാത്രമല്ല, മറ്റ് പലതും എന്റെ സിനിമകളില്ല'; അടൂര്‍ ഗോപാലകൃഷ്ണന്‍

സ്വന്തം സിനിമയില്‍ ജാതി വ്യവസ്ഥയെ കുറിച്ച് മാത്രമല്ല മറ്റ് പലതിനെ കുറിച്ചും സംസാരിച്ചിട്ടില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമയില്‍ ഇല്ലാത്തതിനെ കുറിച്ച് സംസാരിക്കാതെ എന്തുകൊണ്ട് ഉള്ളതിനെ കുറിച്ച് സംസാരിച്ചൂടാ എന്നും അടൂര്‍ പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തില്‍ 'അടൂര്‍ സിനിമകള്‍ ജാതി വ്യവസ്ഥയെ കുറിച്ച് എന്തുകൊണ്ട് സംസാരിച്ചില്ലെന്ന' ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അടൂര്‍.

ഞാന്‍ സിനിമയിലൂടെ പറയാത്ത ഒരുപാട് പ്രശ്‌നങ്ങള്‍ ഇനിയും ബാക്കിയുണ്ട്. എന്റെ സിനിമയില്‍ ജാതി മാത്രമല്ല വേറെ പലതും ഇല്ലാത്തതുണ്ട്. സിനിമയില്‍ പാട്ടില്ല. എന്റെ സിനിമയില്‍ ഇല്ലാത്തതിനെ കുറിച്ച് പറയുന്നതിന് പകരം എന്തുകൊണ്ട് ഉള്ളതിനെ കുറിച്ച് പറഞ്ഞു കൂടാ?

അടൂര്‍ ഗോപാലകൃഷ്ണന്‍

'മലയാളത്തിന്റെ റേ' എന്ന വിഷയത്തിലാണ് അക്ഷരോത്സവത്തില്‍ അടൂര്‍ സംസാരിച്ചത്. സത്യജിത്ത് റേ ആധുനിക കാലത്തെ ടാഗോര്‍ ആണെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം മനുഷ്യനെ കുറിച്ച് പറയുക എന്നതായിരുന്നുവെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

'ഇന്ത്യയിലെ പട്ടിണിയെ വിദേശത്ത് വിറ്റ് കാശാക്കുന്നു എന്ന് സത്യജിത് റേയേക്കുറിച്ച് ചില താരങ്ങള്‍ പറഞ്ഞിട്ടുണ്ട്. വിവരക്കേടുകൊണ്ട് പറയുന്നതാണ്. കഷ്ടതയുടെ നടുവിലും അഭിമാനമുള്ളവരായിരുന്നു റേയുടെ കഥാപാത്രങ്ങള്‍. അവര്‍ സ്വന്തം പട്ടിണിയേക്കുറിച്ച് സംസാരിക്കുന്നവരല്ല. ആരോടും ഇരക്കുന്നില്ല. പഥേര്‍ പാഞ്ചലി എന്നത് പാതയുടെ കരച്ചിലല്ലാതെ, പാതയുടെ പാട്ട് ആകുന്നത് അങ്ങനെയാണ്', അടൂര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in