'അടി കപ്യാരെ കൂട്ടമണി', 'ഉറിയടി' എന്നീ ചിത്രങ്ങൾക്ക് ശേഷം എ ജെ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം അടിനാശം വെള്ളപ്പൊക്കത്തിന്റെ ടീസർ പുറത്തു വിട്ടു. വളരെ സർക്കാസ്റ്റിക്കായ രീതിയിലാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്. ഡ്രഗ്സിന്റെ ഉപയോഗം മൂലം വഴി തെറ്റുന്ന ഇന്നത്തെ തലമുറ സാറിനെ കണ്ട് പഠിക്കണമെന്ന് ബൈജുവിന്റെ കഥാപാത്രം ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തോട് പറയുന്ന സംഭാഷണമാണ് ടീസറിനെ കൂടുതൽ കൗതുകരവും അതേസമയം രസകരവുമാകുന്നത്. ഡ്രഗ്സിന് അടിമപ്പെടുന്ന കുട്ടികൾക്ക് മാതൃകയാകേണ്ടി വരുന്ന ഷൈൻ ടോം ചാക്കോയുടെ ടീസറിലെ അഭിനയവും ശ്രദ്ധേയമാണ്. സൂര്യ ഭാരതി ക്രിയേഷൻസിനന്റെ ബാനറിൽ മനോജ് കുമാർ കെ.പി. ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
എഞ്ചിനിയറിങ് കോളജിന്‍റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി ഒരുക്കിയിരിക്കുന്ന ചിത്രമാണ് അടിനാശം വെള്ളപ്പൊക്കം. ചിത്രത്തിന്റെ ടൈറ്റിൽ നടി ശോഭനയായിരുന്നു ലോഞ്ച് ചെയ്തത്. കാമ്പസ് ജീവിതം എങ്ങനെ ആഘോഷമാക്കാം എന്നു കരുതുന്ന ഒരു സംഘം വിദ്യാർത്ഥികളുടെ ജീവിതത്തിനിടയിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, മഞ്ജു പിള്ള, ജോൺ വിജയ്, അശോകൻ, ബാബു ആന്റണി, പ്രേം കുമാർ, ശ്രീകാന്ത് വെട്ടിയാർ, വിനീത് മോഹൻ, സഞ്ജയ് തോമസ്, സജിത് തോമസ്, അരുൺ പ്രിൻസ്, ലിസബത് ടോമി, രാജ് കിരൺ തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു കോമഡി എന്റെർടെയ്നർ ആയിരിക്കും ചിത്രം.
ആർ. ജയചന്ദ്രൻ, എസ്.ബി. മധു, താര അതിയേടത്ത് എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്ന സൂരജ് എസ് ആനന്ദ് ആണ്. എഡിറ്റർ ലിജോ പോൾ, സംഗീതം സുരേഷ് പീറ്റർസ്, ഇലക്ട്രോണിക് കിളി, രാമകൃഷ്ണൻ ഹരീഷ്, കലാസംവിധാനം ശ്യാം, വസ്ത്രാലങ്കാരം സൂര്യ എസ്, വരികൾ ടിറ്റോ പി തങ്കചൻ, സുരേഷ് പീറ്റർസ്, ആരോമൽ ആർ.വി., ഇലക്ട്രോണിക് കിളി, മേക്കപ്പ് അമൽ കുമാർ കെ സി, പ്രൊഡക്‌ഷൻ കൺട്രോളർ സേതു അടൂർ, സംഘട്ടനം തവസി രാജ് മാസ്റ്റർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷഹാദ് സി, വിഎഫ്എക്സ് പിക്ടോറിയൽ എഫ് എക്സ്, സ്റ്റിൽസ് മുഹമ്മദ് റിഷാജ്, പിആർഒ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്.