അതിജീവിതക്കൊപ്പമെന്ന് പറയുന്നത് വെറുതെ: അമ്മ സംഘടനക്കെതിരെ പത്മപ്രിയ

അതിജീവിതക്കൊപ്പമെന്ന് പറയുന്നത് വെറുതെ: അമ്മ സംഘടനക്കെതിരെ പത്മപ്രിയ

മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മക്കെക്കിരെ നടി പത്മപ്രിയ. അമ്മ സംഘടന അതിജീവിതക്കൊപ്പമെന്ന് പറയുന്നത് വെറുതെയാണെന്ന് പത്മപ്രിയ പറഞ്ഞു. നടന്‍ ദിലീപ് പ്രതിയായ പീഡന കേസിന്‍റെ പേരില്‍ പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുത്താല്‍ പറയുന്നതില്‍ കാര്യമുണ്ടായിരുന്നെന്നും പുറത്തുപോയവര്‍ പുതിയ അംഗത്വ അപേക്ഷ നല്‍കണമെന്നാണ് അമ്മയുടെ അപേക്ഷയെന്നും പത്മപ്രിയ പറഞ്ഞു.

സിനിമാ മേഖലയിൽ ആഭ്യന്തര പരാതി സിമിതിയുണ്ടാക്കാൻ ഇടപെടൽ തേടി വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മപ്രിയ. വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങളായ നടിമാരായ പാര്‍വതി, പത്മപ്രിയ, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, സംവിധായിക അഞ്ജലി മേനോന്‍ എന്നിവരാണ് സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in