ഒരു കൂട്ട് വേണമെന്ന് തോന്നി തുടങ്ങിയിട്ടുണ്ട്, ജീവിതത്തെ ആസ്വദിച്ച് എനിക്ക് വേണ്ടിയാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത്: നിഷ സാരംഗ്

ഒരു കൂട്ട് വേണമെന്ന് തോന്നി തുടങ്ങിയിട്ടുണ്ട്, ജീവിതത്തെ ആസ്വദിച്ച് എനിക്ക് വേണ്ടിയാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത്: നിഷ സാരംഗ്
Published on

അമ്പത് വയസ്സിന് ശേഷമുള്ള ജീവിതം തനിക്ക് വേണ്ടി ജീവിക്കാനാണ് താൻ ആ​ഗ്രഹിക്കുന്നതെന്ന് നടി നിഷ സാരം​ഗ്. അമ്പത് വയസുവരെയുള്ള ജീവിതം മക്കള്‍ക്ക് വേണ്ടിയായിരുന്നു അത് കഴിഞ്ഞ് സ്വയം ശ്രദ്ധിക്കാന്‍ തുടങ്ങും എന്ന് മക്കളോട് നേരത്തെ തന്നെ പറഞ്ഞുവച്ചിട്ടുള്ള കാര്യമാണ് എന്നും നിഷ പറയുന്നു. ജീവിതത്തിൽ ഒരാൾ കൂട്ടു വേണമെന്ന് ഇപ്പോൾ തോന്നി തുടങ്ങിയിട്ടുണ്ടെന്നും ഒർജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നിഷ സാരം​ഗ് പറഞ്ഞു.

നിഷ സാരംഗ് പറഞ്ഞത്:

ജീവിതത്തിൽ ഒരാൾ കൂടെ വേണമെന്ന് ഇപ്പോൾ തോന്നി തുടങ്ങുന്നുണ്ട്. അതിന് കാരണവുമുണ്ട്. കുട്ടികൾ വലുതായി കഴിയുമ്പോൾ അവർ പിന്നെ നമ്മുടെ ഒരു കാറ്റ​ഗറിയിലേക്ക് വരില്ല. നമ്മൾ പറയുന്നത് അവർക്ക് ഇഷ്ടപ്പെടണമെന്നില്ല. നമ്മൾ ചിന്തിക്കുന്ന കാര്യങ്ങൾ അവരോട് പറഞ്ഞാൽ അവർ അത് അംഗീകരിക്കണമെന്നില്ല. അപ്പോൾ നമ്മൾ ചിന്തിക്കുന്നത് മനസ്സിലാക്കാനും, നമ്മളെ കേൾക്കാനും ഒരാള് വേണമെന്ന് നമുക്ക് തോന്നി തുടങ്ങും. ചിലപ്പോൾ വെറുതേയിരുന്ന് കരയാൻ തുടങ്ങും. ഞാൻ ഈ ഇൻഡസ്ട്രിയിൽ തിരക്കോടെ ഓടി നടക്കുന്ന ഒരാളാണ്. എന്റെ ഇടവേളകൾ എനിക്ക് പങ്കുവയ്ക്കാൻ നല്ലൊരു സുഹൃത്തിനെ ആവശ്യമാണ്. ഞാൻ ആകെ വരുന്ന ഇടം വീടാണ്. വേറെ എവിടെയും ഞാൻ പോകാറില്ല. ആ വീട്ടിൽ നമ്മളെ കേൾക്കാൻ ആളില്ലെങ്കിൽ നമ്മുടെ മനസ്സ് തന്നെ കൈവിട്ടുപോകും. ഒരു അമ്പത് വയസ്സ് കഴിഞ്ഞാൽ എനിക്ക് എന്നെ സന്തോഷവതിയാക്കി നിർത്തായാൽ മാത്രമേ എന്റെ ആരോ​ഗ്യം നാളേക്ക് ഉപയോ​ഗിക്കാൻ സാധിക്കുന്ന തരത്തിലേക്ക് വരൂ. ഞാൻ എന്നെ നോക്കണം.

ഇവരുടെ അടുത്ത് ഞാൻ പണ്ടേ പറഞ്ഞിരുന്നു എന്റെ അമ്പതാമത്തെ വയസ്സിൽ ഞാൻ എന്നെ ശ്രദ്ധിച്ചു തുടങ്ങും എന്ന്. ഞാൻ എനിക്ക് വേണ്ടി ജീവിച്ചു തുടങ്ങും എന്ന്. എനിക്ക് എന്തൊക്കെ ഇഷ്ടങ്ങളുണ്ടായിരുന്നോ അതൊക്കെ ഞാൻ ചെയ്തു തുടങ്ങും. എന്റെ അമ്പത് വയസ്സു വരെ ഞാൻ നിങ്ങൾക്ക് വേണ്ടി ജീവിക്കും. അതിന് ശേഷം എനിക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുക. അതിനൊന്നും എതിര് പറയരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാൻ ഇപ്പോൾ ജീവിതം ആസ്വദിച്ചു തുടങ്ങിയിട്ടുണ്ട്. തിരക്കിൽ നിന്നും ജിമ്മിലേക്ക് പോവുക, വർക്ക് ഔട്ട് ചെയ്യുക ഇതെല്ലാം ഞാൻ ആസ്വദിക്കുന്നുണ്ട്. നിഷ സാരം​ഗ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in