
ചലച്ചിത്ര നടിയും ഗായികയുമായ മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്ടായ സമ്പത്താണ് വരന്‍. വ്യാഴാഴ്ച രാവിലെ ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം.
വൈകിട്ട് കൊച്ചിയില്‍ വെച്ച് സിനിമാ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ നടത്തും.
പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി സിനിമയിലേക്കെത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നായികയായി.
കേരള കഫേ, ചട്ടമ്പിനാട്, സാള്‍ട്ട് പെപ്പര്‍, നല്ലവന്‍, ലോഹം, മാറ്റിനി, മായാമോഹിനി, നാടോടി മന്നന്‍, വെടിവഴിപാട്, ഞാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
ലോഹം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി പുറത്തുവരുന്ന ചിത്രം.