എന്റെ ഹൃദയത്തോട് ചേർത്തുവയ്ക്കാൻ കഴിയുന്ന ഒന്ന്; കാതലിലൂടെ കരിയറിൽ ഒരു പുതിയ അധ്യായം തുറക്കാൻ കഴിഞ്ഞതിനെക്കുറിച്ച് ജോമോൾ

എന്റെ ഹൃദയത്തോട് ചേർത്തുവയ്ക്കാൻ കഴിയുന്ന ഒന്ന്; കാതലിലൂടെ കരിയറിൽ ഒരു പുതിയ അധ്യായം തുറക്കാൻ കഴിഞ്ഞതിനെക്കുറിച്ച് ജോമോൾ

മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതൽ ദ കോർ. കാതൽ എന്ന ചിത്രത്തിൽ വർക്ക് ചെയ്യാൻ വിളിച്ചപ്പോൾ തനിക്ക് ആദ്യം മടിയായിരുന്നു എന്നും അത്രയേറെ മനോഹരമായി എഴുതപ്പെട്ട കഥാപാത്രത്തിനോടും ​ഗംഭീരമായ കഥയോടും എനിക്ക് നീതി പുലർത്താൻ കഴിയുമോ എന്ന സംശയം തനിക്ക് ഉണ്ടായിരുന്നു എന്നും നടി ജോമോൾ. ചിത്രത്തിൽ ജ്യോതിക അവതരിപ്പിച്ച ഓമന എന്ന കഥാപാത്രത്തിന് ശബദം നൽകിയിരിക്കുന്നത് ജോമോളാണ്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സംവിധായകൻ ജിയോ ബേബിക്കും മമ്മൂട്ടിക്കും തന്റെ ജീവിതത്തിലെ പുതിയൊരധ്യായം കാതലിലുടെ തുറക്കാൻ അവസരം നൽകിയതിന് ജോമോൾ നന്ദി പറയുന്നത്.

ജോമോളുടെ പോസ്റ്റ്:

കാതൽ-ദി കോർ എന്ന സിനിമയിൽ ആദ്യമായി വർക്ക് ചെയ്യാൻ അവസരം ലഭിച്ചപ്പോൾ എനിക്ക് മടിയായിരുന്നു. അതിമനോഹരമായി എഴുതപ്പെട്ട ആ കഥാപാത്രത്തിനോട് നീതി പുലർത്താൻ കഴിയുമോയെന്ന്, അതു പോലെ ഗംഭീരമായ ഒരു കഥയോട് എനിക്ക് നീതി പുലർത്താൻ കഴിയുമോ എന്ന സംശയം എനിക്കുണ്ടായിരുന്നു. എന്നാൽ ഇന്ന്, എന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ ഈ അവസരം നൽകിയതിന്, എന്നിൽ വിശ്വസിച്ചതിന്, ജിയോ ബേബിയോടും മറ്റെല്ലാവരോടും ഞാൻ എന്നും നന്ദിയുള്ളവളാണ്. എന്റെ ഹൃദയത്തോട് ചേർത്ത് നിർത്താൻ കഴിയുന്ന ഒന്ന് എനിക്ക് തന്നതിന് നന്ദി മമ്മൂക്ക.

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതൽ. ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു കാതൽ. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേർന്നാണ്. ചിത്രത്തിനും മമ്മൂട്ടിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. മുത്തുമണി, ജോജി ജോൺ, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ , ജോസി സിജോ, ആദര്‍ശ് സുകുമാരന്‍, അലക്സ് അലിസ്റ്റർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in