'കൃത്യമായി എവിടെ ക്യാമറ വയ്ക്കണമെന്ന് പച്ചക്കുയിലിന് അറിയാം'; ഓൺലൈൻ ചാനൽ നീലക്കുയിലിനെതിരെ പരിഹാസവുമായി എസ്തർ അനിൽ

'കൃത്യമായി എവിടെ ക്യാമറ വയ്ക്കണമെന്ന് പച്ചക്കുയിലിന് അറിയാം'; ഓൺലൈൻ ചാനൽ നീലക്കുയിലിനെതിരെ പരിഹാസവുമായി എസ്തർ അനിൽ
Published on

സിനിമയുടെ ഓഡിയോ ലോഞ്ചിനെത്തിയ തന്റെ ദൃശ്യങ്ങൾ മോശമായ ആം​ഗിളുകളിൽ പകർത്തിയ ഓൺലൈൻ ചാനൽ നീലക്കുയിൽ എന്റർടെയ്ൻമെന്റ്സിനെ പരിഹസിച്ച് നടി എസ്തർ അനിൽ. ‘ശാന്തമീ രാത്രിയിൽ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനെത്തിയതായിരുന്നു എസ്തർ. നടൻ ​ഗോകുലുമായി പരിപാടിയിൽ സംസാരിച്ചിരിക്കേ കൈ കൊടുക്കുന്ന എസ്തറിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക. എന്നാൽ ​ഗോകുലിനെ വീഡിയോയിൽ മുഴുവനായി കാണാൻ സാധിക്കില്ല, എസ്തറും നടൻ ​ഗോ​കുലും ഒരുമിച്ചിരിക്കുന്ന വീഡിയോയിൽ മുഴുവനായി എസ്തറിനെ സൂം ചെയ്ത് തെറ്റായ ആം​ഗിളിൽ എടുത്തിരിക്കുന്ന വീഡിയോ ആണ് ഓൺലൈൻ ചാനൽ പുറത്തു വിട്ടത്. ഈ വീഡിയോയ്ക്ക് താഴെയാണ് പരിഹാസ കമന്റുമായി എസ്തർ എത്തിയത്. പിന്നാലെ നടൻ ​ഗോകുലും നടിക്ക് പിന്തുണയുമായി കമന്റ് ബോക്സിൽ എത്തി.

ഉഫ്.. പച്ച കുയിലിന് എവിടെ ക്യാമറ വയ്ക്കണമെന്നും ഏത് ആം​ഗിളിൽ നിന്ന് ഷൂട്ട് ചെയ്യണമെന്നും വ്യക്തമായി അറിയാം എന്നാണ് എസ്തർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. സഹോദരൻ എറിക്കിനെയും നടൻ ​ഗോകുലിനെയും താരം കമന്റിൽ മെൻഷൻ ചെയ്തിട്ടുണ്ട്. ഒരു കഥ പറയാൻ ഏറ്റവും അപ്രതീക്ഷിതമായ കാഴ്ചപ്പാടുകൾ കണ്ടെത്തുന്നതിലാണ് പച്ചക്കുയിലിന്റെ കലാവൈഭവം, നമ്മുടെ സിനിമാ മേഖലയിലെ അടുത്ത വലിയ സംഭവം ഈ സഹോദരനാണ് എന്നാണ് ​ എസ്റിന്റെ കമന്റിന് മറുപടിയായി ​ഗോകുൽ എഴുതിയിരിക്കുന്നത്.

വീഡിയോയ്ക്ക് താഴെ ഒരേ സമയം എസ്തറിനെയും ഓൺലൈൻ ചാനലിനെയും വിമർശിച്ചു കൊണ്ട് ധാരാളം കമന്റുകൾ വരുന്നുണ്ട്. എസ്തറിന്റെ പൊതുവേദിയിലെ വസ്ത്രധാരണത്തെക്കുറിച്ചുള്ള കമന്റുകളും കമന്റ് ബോക്സിൽ കാണാം. ഇതിന് പിന്നാലെയാണ് എസ്തർ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്.

കെ.ആര്‍.ഗോകുല്‍ എസ്തര്‍ എനില്‍, സിദ്ധാര്‍ഥ് ഭരതന്‍, കൈലാഷ്,മാല പാര്‍വതി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ശാന്തമീ രാത്രിയിൽ. ജാസി ഗിഫ്റ്റാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഇതിന് മുമ്പ് 2004 ൽ പുറത്തിറങ്ങിയ '4 ദി പീപ്പിൾ' എന്ന ചിത്രത്തിലാണ് ജയരാജും ജാസി ഗിഫ്റ്റും ഒരുമിച്ച് എത്തിയിട്ടുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in