പാച്ചിക്ക സെറ്റില്‍ അഭിനയിച്ചു കാണിക്കും , അതേ ജീനാണ് ഫഹദും ; പാച്ചുവും അത്ഭുതവിളക്കിനെക്കുറിച്ച് വിനീത്

പാച്ചിക്ക സെറ്റില്‍ അഭിനയിച്ചു കാണിക്കും , അതേ ജീനാണ് ഫഹദും ; പാച്ചുവും അത്ഭുതവിളക്കിനെക്കുറിച്ച് വിനീത്

അഖില്‍ സത്യന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. ഫഹദിനോടൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു വിനീതും ചിത്രത്തില്‍ എത്തുന്നു. 2021 ല്‍ പുറത്തിറങ്ങിയ കാല്‍ചിലമ്പിനു ശേഷം വിനീത് അഭിനയിക്കുന്ന മലയാള ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. ചിത്രത്തിലേക്കുള്ള ആദ്യ അട്രാക്ഷന്‍ ഫഹദായിരുന്നുവെന്ന് വിനീത് പറയുന്നു. സത്യന്‍ അന്തിക്കാടിന്റെ മകന്‍ ചെയ്യുന്ന ഒരു സിനിമയുണ്ട്. ഫഹദാണ് നായകന്‍ എന്ന് നിര്‍മാതാവ് സേതു മണ്ണാര്‍ക്കാട് പറഞ്ഞു. അതില്‍ തന്നെ എക്സൈറ്റഡ് ആയിരുന്നു. ഫഹദിന്റെ കൂടെ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നതായും അദ്ദേഹം ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പാച്ചിക്കയുടെ അതേ ജീനാണ് ഫഹദ്. പാച്ചിക്കയുടെ കൂടെ വര്‍ക്ക് ചെയ്തവര്‍ക്ക് അറിയാം പാച്ചിക്ക എങ്ങനെയാണ് അഭിനയിച്ചു കാണിക്കുന്നതെന്ന്, എല്ലാ ആക്ടേഴ്സിനെയും അഭിനയിച്ച് കാണിക്കും. മാനത്തെ വെള്ളിത്തേരില്‍ ചെല്ലുമ്പോള്‍ ശോഭന പറഞ്ഞത് പാച്ചിക്ക പറയുന്ന പോലെ മാത്രം ചെയ്താ മതി, അതാണ് താന്‍ മണിചിത്രത്താഴില്‍ ചെയ്തതെന്നാണ്, അതേ ജീന്‍ തന്നെയാണ് ഫഹദും.

വിനീത്

മുംബൈ കേരളാ യാത്രയില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം. വിജി വെങ്കിടേഷ് ഫഹദിനൊപ്പം നിര്‍ണായക റോളില്‍ ചിത്രത്തിലെത്തുന്നു. ഇന്നസെന്റ്, വിജയരാഘവന്‍, അഞ്ജന ജയപ്രകാശ്, എന്നിവരും ചിത്രത്തിലുണ്ട്. ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in