വിജയ്യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകുന്നു; ആദ്യ സിനിമ നിർമിക്കാനൊരുങ്ങി ലെെക്ക പ്രൊഡക്ഷൻസ്

വിജയ്യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകുന്നു; ആദ്യ സിനിമ നിർമിക്കാനൊരുങ്ങി ലെെക്ക പ്രൊഡക്ഷൻസ്

തമിഴ് നടൻ വിജയ്യുടെ മകൻ ജേസൺ സഞ്‍ജയ് സംവിധായകനാകുന്നു. തമിഴിലെ പ്രമുഖ ബാനര്‍ ആയ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ജേസണ്‍ സഞ്ജയ് സംവിധായകനായി അരങ്ങേറുന്ന സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിനുള്ള കരാ‍ർ ഒപ്പിടുന്ന ചിത്രം നിർമാതാക്കളായ ലെെക്ക പ്രൊഡക്ഷൻസ് പുറത്തു വിട്ടു.

അതിരുകളില്ലാത്ത ആവേശത്തോടെയും അഭിമാനത്തോടെയും ജേസൺ സഞ്ജയ്യുടെ അ​രങ്ങേറ്റ സിനിമയെ ഞങ്ങൾ പരിചയപ്പെടുത്തുന്നു. വിജയവും സംതൃപ്തിയും നിറഞ്ഞ ഒരു കരിയർ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ അദ്ദേഹത്തിനെ ആശംസിക്കുന്നു. ഫോട്ടോ പങ്കുവച്ച് ലെെക്ക പ്രൊഡക്ഷൻസ് എഴുതി. വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് സംവിധാനം പഠിച്ചതിന് ശേഷമാണ് ജേസൺ ആദ്യ ചിത്രവുമായി എത്തുന്നത്. ടൊറന്‍റോ ഫിലിം സ്കൂളില്‍ നിന്ന് 2020 ല്‍ ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജേസൺ പിന്നീട് ലണ്ടനില്‍ തിരക്കഥാരചനയില്‍ ബിഎയും ചെയ്തു

2009 ൽ ബി.ബാബുശിവൻ സംവിധാനം നിർവഹിച്ച വേട്ടെെയ്ക്കാരൻ എന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം ബാല താരമായി സിനിമയിലെ ​ഗാന ​രം​ഗത്തിൽ ജേസൺ മുമ്പ് പ്രത്യക്ഷപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in