ഒറ്റ ദിവസത്തില്‍ നാല് മില്യണിലധികം ഫോളോവേഴ്‌സ് ; ഇന്‍സ്റ്റഗ്രാമില്‍ മാസ്സ് എന്‍ട്രി നടത്തി വിജയ്

ഒറ്റ ദിവസത്തില്‍ നാല് മില്യണിലധികം ഫോളോവേഴ്‌സ് ; ഇന്‍സ്റ്റഗ്രാമില്‍ മാസ്സ് എന്‍ട്രി നടത്തി വിജയ്

ഇന്‍സ്റ്റഗ്രാമില്‍ ഒഫീഷ്യല്‍ അക്കൗണ്ട് തുടങ്ങി നടന്‍ വിജയ്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാതിരുന്ന താരം ഞായറാഴ്ച വൈകീട്ടോടെയാണ് ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കിക്കൊണ്ട് ഇന്‍സ്റ്റഗ്രാമിലെത്തിയത്. മണിക്കൂറുകള്‍കൊണ്ട് മില്യണ്‍ ഫോളോവേഴ്സ് സ്വന്തമാക്കിയ അക്കൗണ്ട് ഒരു ദിവസം പൂര്‍ത്തിയാകുന്നതിന് മുന്നേ നാല് മില്യണ്‍ ഫോളോവേഴ്സിനെ പിന്നിട്ടിരിക്കുകയാണ്.

വിജയ്യുടെ ഇന്‍സ്റ്റഗ്രാം എന്‍ട്രി ആരാധകര്‍ മാത്രമല്ല സഹപ്രവര്‍ത്തകരുള്‍പ്പെടെയുള്ള മറ്റ് താരങ്ങളും ഇന്നലെ തന്നെ ഏറ്റെടുത്തിരുന്നു. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ഔദ്യോഗിക അക്കൗണ്ടുകള്‍ ഉണ്ടെങ്കിലും വിജയ് സോഷ്യല്‍ മീഡിയയില്‍ തീരെ സജീവമായിരുന്നില്ല.

ലിയോയുടെ കശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും ഇനിയുള്ള ചിത്രീകരണം ചെന്നൈയില്‍ തന്നെയായിരിക്കുമെന്നും കഴിഞ്ഞ ദിവസം ലോകേഷ് അറിയിച്ചിരുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്എസ് ലളിത് കുമാറാണ് ലിയോ നിര്‍മിക്കുന്നത്.. അനിരുദ്ധ് തന്നെയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ലോകേഷിന്റെ മുന്‍ സിനിമകളായ വിക്രമിനും, മാസ്റ്ററിനുമെല്ലാം സംഗീതം നിര്‍വഹിച്ചത് അനിരുദ്ധ് തന്നെയായിരുന്നു. ചിത്രം സെപ്തംബര്‍ 19ന് തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in