മാർക്കോ പോലെ അല്ല, കോമഡിയും റൊമാൻസും എല്ലാം ഉള്ള ഒരു മുഴുനീള എന്റർടെയ്നറാണ് ‘ഗെറ്റ് സെറ്റ് ബേബി’: ഉണ്ണി മുകുന്ദൻ

മാർക്കോ പോലെ അല്ല, കോമഡിയും റൊമാൻസും എല്ലാം ഉള്ള ഒരു മുഴുനീള എന്റർടെയ്നറാണ് ‘ഗെറ്റ് സെറ്റ് ബേബി’: ഉണ്ണി മുകുന്ദൻ
Published on

പ്രണയവും തമാശയും എല്ലാം നിറഞ്ഞ ഒരു മുഴുനീളൻ എന്റർടെയ്നറായിരിക്കും ​'ഗെറ്റ് സെറ്റ് ബേബി' എന്ന് നടൻ ഉണ്ണി മുകുന്ദൻ. വിനയ് ഗോവിന്ദിന്റെ സംവിധാനത്തിൽ നടൻ ഉണ്ണി മുകുന്ദന്‍ ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയി എത്തുന്ന ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. നിഖില വിമൽ ആണ് ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായി എത്തുന്നത്. കല്യാണം കഴിച്ചവരും കല്യാണം കഴിക്കാൻ പോകുന്നവരും ഫാമിലി പ്ലാനിങ് ചെയ്യുന്നവരും കുട്ടികൾക്ക് വേണ്ടി തയ്യാറെടുക്കുന്നവർക്കും തുടങ്ങി എല്ലാവർക്കും അറിവ് പകരുന്ന ഒരു സിനിമയായിരിക്കും ​'ഗെറ്റ് സെറ്റ് ബേബി' എന്നും ഉണ്ണി മുകുന്ദൻ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഉണ്ണി മുകുന്ദൻ പറഞ്ഞത്:

കല്യാണം കഴിച്ചവരും കല്യാണം കഴിക്കാൻ പോകുന്നവരും ഫാമിലി പ്ലാനിങ് ചെയ്യുന്നവരും കുട്ടികൾക്ക് വേണ്ടി തയ്യാറെടുക്കുന്നവർക്കും തുടങ്ങി എല്ലാവർക്കും നല്ല അറിവ് പകരുന്ന സിനിമയാണ് ‘ഗെറ്റ് സെറ്റ് ബേബി’. നല്ലൊരു പ്രൊഡക്‌ഷൻ വാല്യു ഉള്ള നന്നായിട്ട് എടുത്തിട്ടുള്ള വളരെ നല്ലൊരു സിനിമ തന്നെയായിരിക്കും ഇത്. പ്രേക്ഷകർ സിനിമ ഏറ്റെടുക്കുമെന്ന് തന്നെ വിചാരിക്കുന്നു. സിനിമയുടെ ഒരു ട്രെയ്ലർ ഇറങ്ങിയപ്പോൾ വളരെ പോസിറ്റീവായ ഒരു പ്രതികരണം ആണ് കിട്ടിയത്. മാർക്കോ പോലെയുള്ള ഒരു സിനിമ അല്ല ഇത്. മാർക്കോ കഴിഞ്ഞു, ഇത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ‘യു സർട്ടിഫിക്കറ്റ്’ സിനിമയാണ്. ഇന്നത്തെ കാലത്ത് വളരെ പ്രസക്തിയുള്ള ഒരു വിഷയമായ വന്ധ്യതയും അതിന്റെ പ്രതിവിധികളുമാണ്. ഐവിഎഫ് എന്ന ചികിത്സയും പിന്നെ വാടക ഗർഭപാത്രം എന്ന വിഷയവും വളരെ പക്വതയോടെ ഈ സിനിമയിൽ കൈകാര്യം ചെയ്തിരിക്കുന്നു. അതിനോടൊപ്പം തന്നെ കോമഡിയും റൊമാൻസും എല്ലാം ഉള്ള ഒരു മുഴുനീള എന്റർടെയ്നറായിരിക്കും ‘ഗെറ്റ് സെറ്റ് ബേബി’.

കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി’. സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് നിർമ്മാണ പങ്കാളികളാകുന്നത്. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. RDX ന്‌ ശേഷം അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ഗെറ്റ് സെറ്റ് ബേബി. ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. ആധുനിക ജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി കുടുംബ പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ ഫാമിലി എൻ്റർടെയിനറായിരിക്കും ചിത്രം എന്നാണ് സൂചന. ചിത്രത്തിന്‍റെ സംഗീതസംവിധാനം നിർവഹിക്കുന്നത് സാം സി എസ് ആണ്. എഡിറ്റിംഗ് അർജു ബെൻ. സുനിൽ കെ ജോർജ് ആണ് പ്രൊഡക്ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊഡക്ഷൻ കണ്ട്രോളർ പ്രണവ് മോഹൻ. പ്രമോഷന്‍ കണ്സള്‍ട്ടന്‍റ് വിപിന്‍ കുമാര്‍ വി. കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസിനാണ്.

Related Stories

No stories found.
logo
The Cue
www.thecue.in