'ചില ക്രിയേറ്റീവ് പ്രശ്നങ്ങൾ' ; വെെശാഖ് ചിത്രം ബ്രൂസ് ലീ ഉപേക്ഷിച്ചതായി ഉണ്ണി മുകുന്ദൻ

'ചില ക്രിയേറ്റീവ് പ്രശ്നങ്ങൾ' ; വെെശാഖ് ചിത്രം ബ്രൂസ് ലീ ഉപേക്ഷിച്ചതായി ഉണ്ണി മുകുന്ദൻ

മല്ലു സിം​ഗ് എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വെെശാഖ് സംവിധാനം ചെയ്യാനിരുന്ന ബ്രൂസ് ലീ എന്ന ചിത്രം ഉപേക്ഷിച്ചതായി നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്ക് പോസ്റ്റിൽ ബ്രൂസ് ലീയെക്കുറിച്ച് ചോദിച്ച ആരാധകനുള്ള മറുപടി ആയിട്ടാണ് ഉണ്ണി മുകുന്ദൻ ചിത്രം ഉപേക്ഷിച്ചു എന്ന കാര്യം വെളിപ്പെടുത്തിയത്. ക്രിയേറ്റീവായ പ്രശ്നങ്ങൾ കാരണമാണ് ബ്രൂസ് ലീ ഉപേക്ഷിച്ചതെന്ന് ഉണ്ണി മുകുന്ദൻ കമറ്റിൽ മറുപടിയായി പറഞ്ഞു. 2021ൽ ഷൂട്ടിംഗ് ആരംഭിക്കാനിരുന്ന ചിത്രമാണ് ബ്രൂസ് ലീ.

ബ്രൂസ് ലീ ഉപേക്ഷിച്ചോ എന്ന ആരാധകന്റെ ചോദ്യത്തിന്, അതെ സഹോദര ദൗർ​ഭാ​ഗ്യമെന്നു പറയട്ടെ, ചില ക്രിയേറ്റീവ് തടസ്സങ്ങൾ കാരണം ബ്രൂസ് ലീ എന്ന ചിത്രം തൽക്കാലത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്. പക്ഷേ ടീം മറ്റൊരു പ്രോജക്ടനിന് വേണ്ടിയുള്ള പണിപ്പുരയിലാണ്, ഇന്നത്തെക്കാലത്ത് ആവശ്യപ്പെടുന്ന ആക്ഷന് പ്രധാന്യം നൽകുന്ന ചിത്രമായിരിക്കും അത്. കമറ്റിന് ഉണ്ണി മുകുന്ദൻ മറുപടി എഴുതി. പൂർണ്ണമായും ആക്ഷൻ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് പറഞ്ഞ ആ​രാധകനോട് അടുത്ത വർഷം തീർച്ചയായും ഉണ്ടാകുമെന്ന് വാ​ഗ്ദാനം നൽകുന്നുമുണ്ട് ഉണ്ണി മുകുന്ദൻ കമന്റിൽ.

25 കോടി ​രൂപ മുതൽ മുടക്കിൽ മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായി ഒരുക്കാൻ തീരുമാനിച്ച ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസ് ബാനറില്‍ ഉണ്ണി മുകുന്ദന്‍ നിര്‍മിക്കാൻ തീരുമാനിച്ച ആദ്യ സിനിമ കൂടിയായിരുന്നു. പുലിമുരുകന്‍, മധുരരാജ എന്നീ സിനിമകള്‍ക്ക് ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കാനിരുന്ന ചിത്രം കൂടിയാണ് ബ്രൂസ് ലീ. മാളിക്കപ്പുറം ആണ് ഉണ്ണി മുകുന്ദൻ നായനായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. സിനിമക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in