'ഇന്ത്യയിലെ മികച്ച മാർഷ്യൽ ആർട്ട്സ് സിനിമ'; ആർഡിഎക്സിനെ അഭിനന്ദിച്ച് നടൻ ഉദയനിധി സ്റ്റാലിൻ

'ഇന്ത്യയിലെ മികച്ച മാർഷ്യൽ ആർട്ട്സ് സിനിമ';  ആർഡിഎക്സിനെ അഭിനന്ദിച്ച് നടൻ ഉദയനിധി സ്റ്റാലിൻ

ആർഡിഎക്സ് ടീംമിന് അഭിനന്ദനങ്ങളുമായി തമിഴ് നടനും രാഷ്ട്രീയ നേതാവുമായ ഉദയനിധി സ്റ്റാലിൻ. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് ആർ.ഡി.എക്സ്. ഓണം റിലീസായി ആ​ഗസ്റ്റ് 25 നാണ് ആർ.ഡി.എക്സ് തിയറ്ററുകളിലെത്തിയത്. ഒരു മുഴുനീള ആക്ഷൻ എന്റെർറ്റൈനറായെത്തിയ ചിത്രം തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ആർഡിഎക്സ് - മലയാള സിനിമ, ഗംഭീരം. ഇന്ത്യയിലെ തന്നെ മികച്ച മാർഷൽ ആർട്ട്സ്/ ആക്ഷൻ സിനിമ. ബി​ഗ് സ്ക്രീനിൽ പോയി കാണു, ഈ സിനിമയെ പിന്തുണയ്ക്കു. അഭിനന്ദനങ്ങൾ ആർഡിഎക്സ് ടീം. ഉദയനിധി സ്റ്റാലിൻ അദ്ദേഹത്തിൽ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു. മിന്നൽ മുരളി എന്ന ചിത്രത്തിന് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റെർസ് നിർമിച്ച ചിത്രമാണ് ആർഡിഎക്സ്. മിന്നൽ മുരളി തിയറ്റർ റിലീസ് ചെയ്യാൻ കഴിയാതെ വന്നപ്പോൾ ഒരു മാസ്സ് സിനിമ ചെയ്യണം എന്ന ആ​ഗ്രഹത്തിൽ നിന്നാണ് ആർ ഡി എക്സ് സിനിമയിലേക്ക് വരുന്നതെന്ന് മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ നിർമാതാവ് സോഫിയ പോൾ വ്യക്തമാക്കിയിരുന്നു.

ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. ലാല്‍, മഹിമ നമ്പ്യാര്‍, ഷമ്മി തിലകന്‍, മാല പാര്‍വതി, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമല്‍ഹാസന്‍ ചിത്രമായ 'വിക്രത്തിനു' ആക്ഷന്‍ ചെയ്ത അന്‍പറിവാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കൈതി, വിക്രം വേദ തുടങ്ങി നിരവധി തമിഴ് സിനിമള്‍ക്ക് സംഗീതം നല്‍കിയ സാം.സി.എസ് ആണ് ആര്‍.ഡി.എക്‌സിന് സംഗീതം നിര്‍വഹിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in