'ബോളിവുഡിൽ പക്ഷപാതമുണ്ട്, ക്യാമ്പുകളെക്കുറിച്ച് എല്ലാവർക്കുമറിയാം; തപ്‌സി പന്നു

'ബോളിവുഡിൽ പക്ഷപാതമുണ്ട്, ക്യാമ്പുകളെക്കുറിച്ച് എല്ലാവർക്കുമറിയാം; തപ്‌സി പന്നു

ബോളിവുഡിൽ അവരവരുടേതായി ക്യാമ്പുകളും പക്ഷാപാതവും എല്ലാക്കാലത്തും ഉണ്ടെന്ന് തപ്‌സി പന്നു. ഫിലിം ഇൻഡസ്ട്രിയിൽ എല്ലാം ന്യായമായി നടക്കുമെന്ന പ്രതീക്ഷയിൽ അല്ല താൻ വന്നതെന്നും തപ്സി ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം ഈ ഗെയിം അനീതിയുടേത് തന്നെയാണ്.

എല്ലാവർക്കും അവർ ആരുടെ കൂടെ ജോലി ചെയ്യണം എന്നും ആരൊക്കെ അവരവരുടെ സിനിമയിൽ വേണമെന്നും തീരുമാനിക്കാനുള്ള അവകാശമുണ്ട്. അവർ അവരുടെ കരിയറിൽ തീരുമാനങ്ങൾ എടുക്കുന്നതിന് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും തപ്‌സി പറഞ്ഞു.

ഫിലിം ഇൻഡസ്ട്രിയിൽ എല്ലാം ന്യായമായി നടക്കുമെന്ന പ്രതീക്ഷയിലല്ല വന്നത്. ഇൻഡസ്ട്രിയിൽ പക്ഷപാതമുണ്ടാകുമെന്ന് എന്നേ അറിയാമായിരുന്നു. പിന്നെ അതേപ്പറ്റി ഇപ്പോൾ പറയേണ്ടതില്ലല്ലോ. നിങ്ങളുടെ കയ്യിലാണ് നിങ്ങൾ ഈ ഇൻഡസ്ട്രിയിൽ തുടരണോ വേണ്ടയോ എന്ന തീരുമാനമുള്ളത്. അതേപ്പറ്റി നിങ്ങൾക്ക് പിന്നീട് പരാതി പറയാൻ പറ്റില്ല.

തപ്‌സി പന്നു

ഈ ഇൻഡസ്ട്രിയുടെ ഭാഗമായി തുടരാൻ ആദ്യം തുടങ്ങണം. പിന്നീടങ്ങോട്ട് തന്റെ നിലനിൽപ്പിനെ അറിയിച്ചു കൊണ്ടിരിക്കാൻ കഷ്ടപ്പാടുകൾ തന്നെയാണ്. ഓരോ സിനിമയിലൂടെയും നിങ്ങൾ തെളിയിക്കാൻ കഷ്ടപ്പെടണം. വിജയിച്ച ഒരു സിനിമ കൊണ്ട് അടുത്ത പത്തുകൊല്ലം സുഖമായിപ്പോകില്ല. ഒരു ബാക്ക്ഗ്രൗണ്ടും ഇല്ലാതെ ഈ ഇൻഡസ്ട്രിയിൽ വരുന്നവർക്ക് അതങ്ങനെയല്ല. നല്ല സിനിമയ്ക്കായി നിരന്തരം പരിശ്രമിച്ചാലെ ഇവിടെ നിലനിൽപ്പുള്ളൂ എന്നും താപ്‌സി കൂട്ടിച്ചേർത്തു.

ഷാരുഖ് ഖാനെ നായകനാക്കി രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന 'ഡങ്കി' എന്ന ചിത്രത്തിലാണ് താപ്‍സി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബൊമൻ ഇറാനി, വിക്കി കൗശൽ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രം 2023 ഡിസംബറിൽ തിയറ്ററുകളിൽ എത്തും.

Related Stories

No stories found.
logo
The Cue
www.thecue.in