കലാകാരന് ഷാബുരാജിന്റെ കുടുംബത്തിന് ആശ്വാസവുമായി സുരാജ്
അന്തരിച്ച മിമിക്രി കലാകാരന് ഷാബുരാജിന്റെ കുടുംബത്തിന് ആശ്വാസവുമായി നടന് സുരാജ് വെഞ്ഞാറമൂട്. ടെലിവിഷന്‍ പരിപാടികളിലൂടെയും മിമിക്രി വേദികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്നു ഷാബുരാജ്. നിര്‍ധനകുടുംബത്തില്‍ നിന്നും കലാരംഗത്തെത്തിയ ഷാബുരാജ് അപ്രതീക്ഷിതമായായിരുന്നു ജീവിതത്തോട് വിട പറഞ്ഞത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം
ഷാബുരാജിന്റെ വീട്ടിലെത്തി ഭാര്യയെയും മക്കളെയും സമാധാനിപ്പിച്ചാണ് സുരാജ് വെഞ്ഞാറമൂട് മടങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയിട്ടുണ്ട്.
ഭാര്യയും നാലുമക്കളുമടങ്ങുന്ന ഷാബുരാജിന്റെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലാണ്. സഹപ്രവര്‍ത്തരുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ ഷാബുരാജിന്റെ കുടുംബത്തെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.