വേട്ടയ്യനായി രജനികാന്ത് വേട്ടയ്ക്ക്, അനിരുദ്ധിന്റെ മാസ് ബിജിഎമ്മിനൊപ്പം ടൈറ്റില്‍

വേട്ടയ്യനായി രജനികാന്ത് വേട്ടയ്ക്ക്, അനിരുദ്ധിന്റെ മാസ് ബിജിഎമ്മിനൊപ്പം ടൈറ്റില്‍

രജനീകാന്തിന്റെ 73ാം പിറന്നാള്‍ ദിനത്തില്‍ അടുത്ത സിനിമയുടെ കാരക്ടര്‍ ടീസറും ടൈറ്റിലും പുറത്ത് വിട്ട് നിര്‍മ്മാതാക്കള്‍. ജയ് ഭീം സംവിധായകന്‍ ടി.ജെ ഞ്ജാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'വേട്ടയ്യന്‍' എന്നാണ് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലും പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ച വേട്ടയ്യനില്‍ മഞ്ജു വാര്യരും ഫഹദ് ഫാസിലും രജനിക്കൊപ്പമുണ്ട്. ലൈകയാണ് നിര്‍മ്മാണം. അമിതാഭ് ബച്ചനും രജനികാന്തും വലിയ ഇടവേളക്ക് ശേഷം ഒന്നിച്ച് സ്‌ക്രീനിലെത്തുന്ന ചിത്രവുമാണ്. റാണ ദഗുബട്ടി, കിഷോര്‍, ഋതിക സിംഗ്, ദുഷാര വിജയന്‍, ജിഎം സുന്ദര്‍, രോഹിണി, എന്നിവരും ചിത്രത്തിലുണ്ട്. അനിരുദ്ധാണ് സംഗീത സംവിധാനം.

1991 ൽ ഇറങ്ങിയ 'ഹം' എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചനും രജിനികാന്തും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ലിയോക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തലൈവർ 171 എന്ന ചിത്രവും രജിനികാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറാണ് രജിനികാന്തിന്റെതായായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.

എസ്.ആർ. കതിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ക്‌ഷൻ അൻപറിവ്. എഡിറ്റിങ് ഫിലോമിൻ രാജ്. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in