ഗതാഗത നിയമലംഘനം; നാഗചൈതന്യക്ക് പിഴയിട്ട് പൊലീസ്

ഗതാഗത നിയമലംഘനം; നാഗചൈതന്യക്ക് പിഴയിട്ട് പൊലീസ്
Published on: 

നടന്‍ നാഗചൈതന്യ ഗതാഗത നിയമലംഘനം നടത്തിയതിനെ തുടര്‍ന്ന് ഹൈദരാബാദ് പൊലീസ് പിഴയിട്ടു. വാഹനത്തില്‍ കറുത്ത ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാലാണ് പിഴ. 700 രൂപയാണ് പിഴ ചുമത്തിയത്.

പിഴ ചുമത്തിയതിന് പുറമെ കാറിന്റെ ടിന്റഡ് ഗ്ലാസ് നീക്കം ചെയ്യുകയും ചെയ്തു. ഇതിന് മുമ്പും തെലുങ്ക് സിനിമ താരങ്ങളുടെ വാഹനങ്ങളില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിന് പൊലീസ് പിഴ ചുമത്തിയിരുന്നു.

നടന്മാരായ അല്ലു അര്‍ജുന്‍, ജൂനിയര്‍ എന്‍.ടി.ആര്‍, മഞ്ചു മനോജ്, കല്യാണ്‍ റാം, സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസ് എന്നിവരില്‍ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി ഹൈദരാബാദ് പൊലീസ് പിഴയീടാക്കിയത്.

logo
The Cue
www.thecue.in