കാറിൽ പിക്കപ്പ് വാൻ ഇടിച്ചു; നടൻ ജോയ് മാത്യുവിന് പരിക്ക്

കാറിൽ പിക്കപ്പ് വാൻ ഇടിച്ചു; നടൻ ജോയ് മാത്യുവിന് പരിക്ക്

നടൻ ജോയ് മാത്യുവിന് വാഹാനാപകടത്തിൽ പരിക്ക്. തൃശ്ശൂർ ചാവക്കാട് മന്ദലാംകുന്ന് ദേശീയപാതയിൽ വച്ചാണ് അപടകം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്. കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ജോയ് മാത്യു.

ജോയ് മാത്യു സഞ്ചരിച്ച കാറിൽ പിക്ക്പ്പ് വാൻ ഇടിച്ചാണ് അപകടം ഉണ്ടായത്. അപടത്തിൽ പിക്കപ്പ് വാൻ ഡ്രെെവർക്കും പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ വാഹനത്തിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇരുവരെയും ചാവക്കാട്ടെ ഹയാത്ത് എന്ന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in