നടനും സംവിധായകനുമായ ജി. മാരിമുത്തു അന്തരിച്ചു

നടനും സംവിധായകനുമായ ജി. മാരിമുത്തു അന്തരിച്ചു

നടനും സംവിധായകനുമായ ജി. മാരിമുത്തു അന്തരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം. 58 വയസ്സായിരുന്നു. ഇന്ന് രാവിലെ 'എതിർനീച്ചൽ' എന്ന ടെലിവിഷൻ ഷോയുടെ ഡബ്ബിങ്ങിനിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു അദ്ദേഹം.

'ജയിലർ', 'വിക്രം', 'ഡോക്ടർ', 'പരിയേറും പെരുമാൾ' തുടങ്ങി നിരവധി തമിഴ് സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒപ്പം സീരിയലുകളിലൂെട മിനി സ്ക്രീനിലും തന്റെ സാന്നിധ്യം അദ്ദേഹം അറിയിച്ചിട്ടുണ്ട്. 'എതിര്‍ നീച്ചല്‍' എന്ന സീരിയലിലെ ഗുണ ശേഖരന്‍ എന്ന കഥാപാത്രമാണ് മാരിമുത്തുവിനെ ടിവി പ്രേക്ഷകര്‍ക്കിടിയിൽ സ്വീകാര്യത നേടി കൊടുത്തത്. 1999ൽ 'വാലി' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. മിഷ്കിൻ സംവിധാനം ചെയ്ത ‘യുദ്ധം സെയ്’ എന്ന ചിത്രത്തില അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് അഭിനയത്തിൽ മാരിമുത്തുവിന് വഴിത്തിരിവാകുന്നത്.

ആദ്യ കാലത്ത് മണിരത്‌നം, വസന്ത്, സീമാൻ, എസ്‌ജെ സൂര്യ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായും മാരിമുത്തു പ്രവർത്തിച്ചിട്ടുണ്ട്. 2008 ൽ പ്രസന്നയെ നായകനാക്കി 'കണ്ണും കണ്ണും', 2014 ൽ ചാപ്പാ കുരിശിന്റെ തമിഴ് റീമേക്ക് ആയ 'പുലിവാൽ' എന്നീ സിനിമകൾ മാരിമുത്തു സംവിധാനം ചെയ്തിട്ടുണ്ട്. രജനികാന്ത് ചിത്രം ജയിലറിൽ മാരിമുത്തു അവതരിപ്പിച്ച കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. പുറത്തിറങ്ങാനിരിക്കുന്ന 'ഇന്ത്യൻ 2'വിലും സൂര്യ ചിത്രം 'കങ്കുവ'യിലും മാരിമുത്തു അഭിനയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in