'എന്റെ സഹോദരനെ എനിക്ക് നഷ്ടപ്പെടേണ്ടതായിരുന്നു, കഷ്ടിച്ചാണ് അന്ന് ‍ഞങ്ങൾ രക്ഷപ്പെട്ടത്': ബസുകളുടെ മത്സരയോട്ടത്തിനെതിരെ മാധവ് സുരേഷ്

'എന്റെ സഹോദരനെ എനിക്ക് നഷ്ടപ്പെടേണ്ടതായിരുന്നു, കഷ്ടിച്ചാണ് അന്ന് ‍ഞങ്ങൾ രക്ഷപ്പെട്ടത്': ബസുകളുടെ മത്സരയോട്ടത്തിനെതിരെ മാധവ് സുരേഷ്
Published on

കേരളത്തിലെ കെ എസ് ആർ ടി സി പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടത്തിനെ രൂക്ഷമായി വിമർശിച്ച് സുരേഷ് ​ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. അടുത്തിടെ ജ്യേഷ്ഠൻ ഗോകുൽ സുരേഷും താനും സഞ്ചരിച്ച വാഹനം രണ്ടു ബസുകളുടെ മത്സരയോട്ടം കാരണം ഒരു മരത്തിലിടിച്ച് അപകടപ്പെടണ്ട അവസ്ഥയുണ്ടായി എന്ന് മാധവ് പറയുന്നു. ഒന്നുകിൽ കേരളാ സർക്കാർ കെ എസ് ആർ ടി സി ബസുകളെയും പ്രൈവറ്റ് ബസുകളെയും ഒരു പാഠം പഠിപ്പിക്കണം അല്ലെങ്കിൽ ഇനി ഇത്തരത്തിൽ അപകടമുണ്ടാക്കുന്ന വാഹനങ്ങൾ അടിച്ചുപൊട്ടിച്ച് കുറ്റക്കാരുടെ മുഖം തകർക്കാനുള്ള ലൈസൻസ് തനിക്ക് തരണം എന്ന് മാധവ് സുരേഷ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.

മാധവ് സുരേഷ് ഇൻസ്റ്റ​ഗ്രാം സ്റ്റോറി:

കേരളത്തിലെ ജനങ്ങൾ ദിവസവും അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരവസ്ഥയുടെ നേർക്കാഴ്ചയാണ് ഞാൻ മുൻപ് പങ്കുവച്ച സ്റ്റോറി, പ്രത്യേകിച്ച് മധ്യ-വടക്കൻ കേരളത്തിലുള്ളവർക്ക് ഇത് ഒരു സ്ഥിരം അനുഭവമായിരിക്കണം. കലൂരിൽ ഒരു സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് എന്റെ സഹോദരൻ വിശാഖിനെ എനിക്ക് നഷ്ടപ്പെടേണ്ടതായിരുന്നു. അടുത്തിടെ ഞാനും ചേട്ടൻ ഗോകുലും ഗുരുവായൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന റോഡിൽ, അർധരാത്രിയിൽ രണ്ട് ബസുകൾ പരസ്പരം മത്സരിച്ചത് കാരണം ഞങ്ങളുടെ കാറ് ഒട്ടും സ്ഥലമില്ലാത്തിടത്ത് ഒരു മരത്തിൽ ഇടിച്ചുകയറേണ്ട സാഹചര്യം വന്നിരുന്നു. സെന്റീ മീറ്ററുകളുടെ വ്യത്യാസത്തിലാണ് അന്ന് ഞങ്ങൾ രക്ഷപ്പെട്ടത്. കെ‌എസ്‌ആർ‌ടി‌സി ബസുകളുടെയും സ്വകാര്യ ബസുകളുടെയും അശ്രദ്ധമായ മത്സരയോട്ടത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇത്തരത്തിൽ ഒരനുഭവം എനിക്ക് വീണ്ടും ഉണ്ടായാൽ ആ വാഹനങ്ങളുടെ ടയറുകൾ കുത്തിക്കീറാനും വിൻഡോ ഗ്ലാസ് അടിച്ചു പൊട്ടിക്കാനും, കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകേണ്ടതാണ്.

കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസിടി ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് മറ്റൊരു കെഎസ്ആർടിസി ബസ്സിലിടിച്ച് അപകടമുണ്ടായത്. പെരിന്തൽമണ്ണ താഴേക്കോട് വാലിപ്പാറയിലായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വീതി കുറഞ്ഞ റോഡിൽ കെഎസ്ആർടിസി ബസ് ഒരു ഇരുചക്രവാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് കെഎസ്ആർടിസിയെ മറികടക്കാൻ ശ്രമിച്ചത്. തിനിടെ എതിർ ദിശയിൽ വന്ന കെഎസ്ആർടിസിയിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. എതിർ ദിശയിൽ വന്ന ബസ് പരമാവധി റോഡിൽ നിന്ന് മാറ്റിയെങ്കിലും ബസ് ഇടിക്കുന്നതായാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഈ സംഭവത്തിന്റെ വിഡിയോ പങ്കുവച്ചാണ് മാധവ് സുരേഷിന്റെ പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in