പുഷ്പ ഞാൻ എന്റേതായ രീതിയിൽ വ്യഖ്യാനിച്ചത്, ലൊക്കേഷൻ വിഡിയോ പുറത്ത്

പുഷ്പ ഞാൻ എന്റേതായ രീതിയിൽ വ്യഖ്യാനിച്ചത്, ലൊക്കേഷൻ വിഡിയോ പുറത്ത്

പുഷ്പ ടുവിന്റെ സെറ്റിലേക്ക് ഇൻസ്റ്റ​ഗ്രാമിനെ സ്വാ​ഗതം ചെയ്ത് നടൻ അല്ലു അർജുൻ. മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ അല്ലു അർജുൻ സമൂഹ മാധ്യമമായ ഇൻസ്റ്റ​ഗ്രാമിന് വേണ്ടി തന്റെ വീട്ടിൽ നിന്നും പുഷ്പ ടുവിന്റെ സെറ്റിലേക്കുള്ള ടൂറാണ് വീഡിയോയുടെ ഉള്ളടക്കം. പുഷ്പ ദ റെെസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അല്ലു അർജുൻ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായത്. ചിത്രത്തിന്റെ രണ്ടാം ഭാ​​ഗമായ പുഷ്പ ദ റൂളാണ് ഇപ്പോൾ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന അല്ലു അർജുൻ ചിത്രം.

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റിയായ റാമോജി ഫിലിം സിറ്റിയിലാണ് പുഷ്പ ടു വിന്റെ ചിത്രീകരണം നടക്കുന്നത്. കരിയറിലെ ഏറ്റവും വലിയ ചിത്രമായ പുഷ്പ തന്റെ ഇരുപതാമത്തെ ചിത്രമാണെന്നും താൻ വരുന്നത് ഒരു സിനിമ ഫാമിലിയിൽ നിന്നാണെന്നും അല്ലു അർജുൻ പറയുന്നു. മൂന്ന് ദശകങ്ങളായി തന്റെ കുടുംബം സിനിമ വ്യവസായത്തിൽ തുടരുന്നുണ്ടെന്നും പുഷ്പ എന്ന കഥാപാത്രത്തെ ഞാൻ‌ ഇഷ്ടപ്പെടുന്നതിന്റെ കാരണം തോറ്റുകൊടുക്കാത്ത അയാളുടെ മനോഭാവം കൊണ്ടാണെന്നും തന്റെ അതേ പാർട്ടാണ് അക്കാര്യത്തിൽ പുഷ്പ എന്ന കഥാപാത്രത്തിനും എന്ന് അല്ലു അർജുൻ ഇൻസ്റ്റ​ഗ്രാമിന് നൽകിയ വീഡിയോയിൽ പറയുന്നുണ്ട്. പുഷ്പ എന്ന സിനിമ മറ്റൊരാളാണ് ചെയ്തിരുന്നതെങ്കിൽ അത് മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കുകയാവും ഉണ്ടാവുക, കാരണം ഇത് എന്റെ വ്യഖ്യാനമാണ്. ആകെ മൊത്തത്തിൽ അതാണ് പുഷ്പ. നിങ്ങൾക്കെല്ലാവർക്കും പുഷ്പ ടു ഇഷ്ടപ്പെടും എന്ന് ഞാൻ കരുതുന്നു എന്നും വീഡിയോയുടെ അവസാനം അല്ലു അർജുൻ പറയുന്നു.

സുകുമാർ സംവിധാനം ചെയ്ത് 2021 ഡിസംബര്‍ 17നാണ് പുഷ്പ ദ റെെസ് തിയറ്ററില്‍ റിലീസ് ചെയ്തത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം ആമസോണ്‍ പ്രൈമിലും സ്ട്രീമിങ്ങ് ആരംഭിച്ചിട്ടുണ്ട്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ വില്ലന്‍. രശ്മിക മന്ദാനയാണ് നായിക.

Related Stories

No stories found.
logo
The Cue
www.thecue.in