'ആക്ഷൻ ഹീറോയായി രണ്ടാം വരവ്'; നിവിൻ പോളി - എബ്രിഡ് ഷെെൻ ചിത്രം 'ആക്ഷൻ ഹീറോ ബിജു 2' ഉടൻ ചിത്രീകരണം ആരംഭിക്കും

'ആക്ഷൻ ഹീറോയായി രണ്ടാം വരവ്'; നിവിൻ പോളി - എബ്രിഡ് ഷെെൻ ചിത്രം 'ആക്ഷൻ ഹീറോ ബിജു 2' ഉടൻ ചിത്രീകരണം ആരംഭിക്കും

നിവിൻ പോളി പോലീസ് വേഷത്തിലെത്തി പ്രേക്ഷക ശ്ര​ദ്ധ നേടിയ ചിത്രമായിരുന്നു എബ്രിഡ് ഷെെൻ സംവിധാനം ചെയ്ത 'ആക്ഷൻ ഹീറോ ബിജു'. ചിത്രം തിയറ്ററുകളിൽ റിലീസായി എട്ട് വർഷം പിന്നിടുമ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് നടൻ നിവിൻ പോളി. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് സോഷ്യൽ മീഡിയയിലൂടെ നിവിൻ പോളി അറിയിച്ചിരിക്കുന്നത്.

നിവിൻ പോളിയുടെ പോസ്റ്റ്:

ആക്ഷൻ ഹീറോ ബിജു തിയറ്ററിലെത്തിയിട്ട് 8 വർഷം തികയുന്നു. അന്നുമുതൽ, ചിത്രത്തോടുള്ള സ്നേഹവും അഭിനന്ദനവും വളരെ ഹൃദ്യവും സ്വാഗതാർഹവുമാണ്. ഇന്ന് ഏറെ നാളായി കാത്തിരുന്ന ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാ​ഗം പുറത്തു വിടുന്നതിൽ ഞങ്ങൾ ആവേശ ഭരിതരാണ്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷൻ ഹീറോ ബിജു തിയറ്ററുകളിലെത്തിയത്. ഒരു പൊലീസ് ഓഫീസറുടെ ദൈനംദിന ജീവിതത്തിലെ യഥാർഥ കാഴ്ചകൾ ബി​ഗ് സ്ക്രീനിൽ അവതരിപ്പിച്ച ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. ചിത്രത്തിൽ ബിജു പൗലോസ് എന്ന പോലീസുകാരനായാണ് നിവിൻ പോളി എത്തിയത്. നിർമാതാവ് എന്ന നിലയിൽ നിവിൻ പോളിയുടെ ആദ്യ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ആക്ഷൻ ഹീറോ ബിജു. ചിത്രത്തിന്റെ രണ്ടാം ​ഭാ​ഗവും നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ച്ചേഴ്സും ഷംനാസും ചേർന്നാണ് നിർമിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in