എവിഎ പ്രൊഡക്ഷൻസിന്റെ 25-ാമത് ചിത്രം ; 'അച്ഛനൊരു വാഴ വെച്ചു' തിയറ്ററുകളിൽ

എവിഎ പ്രൊഡക്ഷൻസിന്റെ 25-ാമത് ചിത്രം ; 'അച്ഛനൊരു വാഴ വെച്ചു' തിയറ്ററുകളിൽ

നിരഞ്ജ് രാജു,എ വി അനൂപ്, ആത്മീയ,ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന " അച്ഛനൊരു വാഴ വെച്ചു" തിയറ്ററുകളിൽ. എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. എ.വി. അനൂപ് നിർമിക്കുന്ന ചിത്രം തലമുറമാറ്റം പറയുന്ന സിനിമയാണെന്ന് ചിത്രത്തിന്റെ നിർമാതാവും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന എവി അനൂപ് ക്യു സ്റ്റുഡിയോയോട് പറഞ്ഞിരുന്നു. ആദ്യം ചിത്രത്തിന് മറ്റൊരു പേരായിരുന്നു. എന്നാൽ ഓണം റിലീസുകളിലെ വമ്പൻ ചിത്രങ്ങൾക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ ആ ടൈറ്റിലിന് കഴിയില്ലെന്ന് തോന്നിയത് കൊണ്ട് പിന്നീട് അച്ഛനൊരു വാഴ വെച്ചു എന്ന ടൈറ്റിലിലേക്ക് വരുകയായിരുന്നുവെന്നും എ.വി അനൂപ് പറഞ്ഞു.

ഇ ഫോർ എന്റർടൈൻമെന്റ് പ്രദർശനത്തിനെത്തിക്കുന്ന ഈ ചിത്രത്തിൽ മുകേഷ്,ജോണി ആന്റണി,ധ്യാൻ ശ്രീനിവാസൻ,അപ്പാനി ശരത്,ഭഗത് മാനുവൽ, സോഹൻ സീനുലാൽ,ഫുക്രു,അശ്വിൻ മാത്യു, ലെന,മീര നായർ,ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ഞങ്ങൾ ആർട്ടിസ്റ്റിനെ ഫിക്സ് ചെയ്യുന്നത് വരെ വെറേ പേരായിരുന്നു. ഒരു ആർട്ടിസ്റ്റിനും അറിയില്ലായിരുന്നു ഇതാണ് ടെെറ്റിൽ എന്ന്. പക്ഷേ ഞങ്ങളുടെ പിന്നീടുള്ള ചർച്ചകളിലാണ് സാധാരണ ഒരു ടെെറ്റിൽ വന്നാൽ ഈ സിനിമയ്ക്ക് വമ്പൻ ചിത്രങ്ങളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റില്ലെന്നും ടെെറ്റിൽ എങ്ങനെ മാറ്റാം എന്നും ആലോചിക്കുന്നത്. ഇത് കഥയുമായി യോജിക്കുന്ന ടെെറ്റിലാണ്. ശരിയാണ് ഞങ്ങൾക്ക് എല്ലാർക്കും പേരിൽ ഒരു നെ​ഗറ്റീവ് ഫീൽ ഉണ്ടാക്കിയിരുന്നു. പക്ഷേ ആ നെ​ഗറ്റീവ് എങ്ങനെ പോസിറ്റീവ് ആക്കാം എന്നാണ് ഞങ്ങൾ ചിന്തിച്ചത്. അത് തന്നെയാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നതും.

എ വി അനൂപ്

എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ എ വി അനൂപ് നിർമ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് "അച്ഛനൊരു വാഴ വെച്ചു". ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ നിർവ്വഹിക്കുന്നു. മനു ഗോപാൽ കഥ തിരക്കഥ സംഭാഷണമെഴുതുന്നു. കെ ജയകുമാർ,സുഹൈൽ കോയ,മനു മഞ്ജിത്ത്,സിജു തുറവൂർ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീത സംവിധാനം നിർവഹിക്കുന്നു.എഡിറ്റർ-വി സാജൻ. പ്രൊഡക്ഷൻ കൺട്രോളർ-വിജയ് ജി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ,കല-ത്യാഗു തവന്നൂർ, മേക്കപ്പ്-പ്രദീപ് രംഗൻ, കോസ്റ്റ്യൂംസ്-ദിവ്യ ജോബി,സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി, പോസ്റ്റർ ഡിസൈൻ-കോളിൻസ് ലിയോഫിൽ, പശ്ചാത്തല സംഗീതം-ബിജി ബാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടർ-പ്രവി നായർ, അസിസ്റ്റന്റ് ഡയറക്ടർ-ഹരീഷ് മോഹൻ,അലീഷ,ഷാഫി റഹ്മാൻ,പി ആർ ഒ-എ എസ്.ദിനേശ്എവിഎ പ്രൊഡക്ഷൻസിന്റെ 25-ാമത് ചിത്രം ; അച്ഛനൊരു വാഴവെച്ചു തിയറ്ററുകളിൽ

Related Stories

No stories found.
logo
The Cue
www.thecue.in