സഹദേവന്റെ കല്യാണ വിശേഷങ്ങളുമായി ആസിഫ് അലി, 'ആഭ്യന്തര കുറ്റവാളി' രണ്ടാം വാരത്തിലേക്ക്

സഹദേവന്റെ കല്യാണ വിശേഷങ്ങളുമായി ആസിഫ് അലി, 'ആഭ്യന്തര കുറ്റവാളി' രണ്ടാം വാരത്തിലേക്ക്
Published on

ആസിഫ് അലി നായകനായ ആ​ഭ്യന്തര കുറ്റവാളി മികച്ച പ്രതികരണങ്ങളുമായി രണ്ടാം വാരത്തിലേക്ക് കടക്കുന്നു. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാം നിര്‍മ്മിച്ച് സേതുനാഥ് പദ്മകുമാർ ചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നിർമ്മിക്കപ്പെട്ട നിയമങ്ങൾ ചിലർ ദുരുപയോഗം ചെയ്യുമ്പോൾ തെറ്റ് ചെയ്യാതെ കുറ്റമാരോപിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. തുളസി, ശ്രേയാ രുക്മിണി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

സഹദേവൻ എന്ന കഥാപാത്രത്തിന്റെ കല്യാണശേഷം ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.പുരുഷന്റെ ജീവിത പ്രശ്നങ്ങളാണ് ചിത്രം സംസാരിക്കുന്നത്. കിഷ്‌കിന്ദാകാണ്ഡം, രേഖാ ചിത്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു ആസിഫ് അലി ചിത്രം സൈലന്റ് ഹിറ്റിലേക്ക് കുതിക്കുകയാണ്. മികച്ച കഥാപാത്രങ്ങളിലൂടെ സ്‌ക്രീനിൽ തന്റേതായ അഭിനയ പാഠവം പ്രകടിപ്പിക്കുന്ന ആസിഫ് അലിയുടെ മറ്റൊരു ഹിറ്റ് ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ചിത്രത്തിന്റെ സക്സസ് മീറ്റ് ഇന്ന് തിരുവനന്തപുരത്തു നടക്കും. ആഭ്യന്തര കുറ്റവാളിയിൽ സുഹൃത്തുക്കളുടെ വേഷം അവതരിപ്പിച്ച അസീസ് നെടുമങ്ങാടും ആനന്ദ് മന്മഥനും പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്.ഡ്രീം ബിഗ് ഫിലിംസ് കേരളത്തിലും ഫാർസ് ഫിലിംസ് ഗൾഫിലും ചിത്രം വിതരണത്തിനെത്തിക്കുന്നു. ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആഭ്യന്തര കുറ്റവാളിയുടെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ: സോബിൻ സോമൻ, സംഗീതം: ബിജിബാൽ, ക്രിസ്റ്റി ജോബി, ബാക്ക്ഗ്രൗണ്ട് സ്കോർ: രാഹുൽ രാജ്, ആർട്ട് ഡയറക്ടർ: സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ: ടെസ്സ് ബിജോയ്, ഷിനാസ് അലി, പ്രൊജക്റ്റ് ഡിസൈനർ: നവീൻ ടി ചന്ദ്രബോസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം: മഞ്ജുഷാ രാധാകൃഷ്ണൻ, ഗാനരചന: മനു മൻജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രേംനാഥ്, സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, ഫിനാൻസ് കൺട്രോളർ: സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടർ: സാൻവിൻ സന്തോഷ്, അരുൺ ദേവ്, സിഫാസ് അഷ്റഫ്, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, അനൂപ് ചാക്കോ, പബ്ലിസിറ്റി ഡിസൈൻ: മാമി ജോ, പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

Related Stories

No stories found.
logo
The Cue
www.thecue.in