'ഡോസ്' ലോകത്തിന്റെ പല ഭാഗത്തും നടന്നിട്ടുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള സിനിമ: അഭിലാഷ് ആര്‍. നായർ

'ഡോസ്' ലോകത്തിന്റെ പല ഭാഗത്തും നടന്നിട്ടുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള സിനിമ: അഭിലാഷ് ആര്‍. നായർ
Published on

ഡോസ് സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ അഭിലാഷ് ആര്‍. നായർ. മെഡിക്കൽ ത്രില്ലർ വിഭാഗത്തിൽ കഥ പറയുന്ന ചിത്രമായിരിക്കും ഡോസ്. തീർത്തും കൊമേർഷ്യൽ രീതിയിലാണ് ഈ സിനിമയെ സമീപിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തതിൽ സംസാരിക്കുകയായിരുന്നു അഭിലാഷ് ആര്‍. നായർ.

'ശരിക്കും ഒരു ക്രൈം ത്രില്ലർ സിനിമയാണ് ഡോസ്. ഇതിൽ ലോകത്തിന്റെ പല ഭാഗത്തും നടന്നിട്ടുള്ള മെഡിക്കൽ ക്രൈമുകൾ ഉൾക്കൊള്ളിച്ചാണ് സിനിമ കഥ പറയുന്നത്. മലയാളത്തിൽ അധികം പറഞ്ഞ് കേൾക്കാത്ത കഥയായിരിക്കും ഇത്. അപ്പോത്തിക്കിരിയൊക്കെയാണ് ഇത്തരത്തിൽ കഥ പറഞ്ഞിട്ടുള്ള ചിത്രം. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി തീർത്തും കൊമേർഷ്യൽ രീതിയിലാണ് ഈ സിനിമയെ സമീപിച്ചിരിക്കുന്നത്,' അഭിലാഷ് ആർ. നായർ പറഞ്ഞു.

അതേസമയം ഈ മാസം 22 നാണ് ഡോസ് തിയറ്ററുകളിൽ എത്തുന്നത്. ഡോസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിജു വിൽസണാണ്. എസിനിമാറ്റിക്ക് പിക്‌ചേഴ്‌സിൻ്റെ ബാനറിൽ വണ്ടർ മൂഡ്‌സ് പ്രൊഡക്ഷനോടൊപ്പം ചേർന്ന് ഷാന്റോ തോമസ് ആണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ്, അശ്വിന്‍ കുമാര്‍, കൃഷ്ണശങ്കർ, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, മധുപാൽ, റോണി ഡേവിഡ് രാജ്, സഞ്ജു സനിച്ചൻ എന്നിവരും മറ്റ് പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.

ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈമും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും നിഗൂഢതകളുമാണ് ഡോസ് കൈകാര്യം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്നും കണ്ടെത്തിയ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 'ഡോസ്' ഒരുക്കിയിട്ടുള്ളത്. അങ്കിത് ത്രിവേദിയാണ് ഡോസിൻറെ കോ പ്രൊഡ്യൂസർ. മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്ർവർക്ക്, വിൽസൺ പിക്ചേഴ്സ്, കുര്യൻ സി മാത്യു എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

മ്യൂസിക് - ഗോപി സുന്ദർ, ഛായാഗ്രഹണം - വിഷ്ണുപ്രസാദ്, എഡിറ്റിംഗ് - ശ്യാം ശശിധരൻ, ലിറിക്‌സ് - റഫീഖ് അഹമ്മദ്, നിതിൻ കെ ചെറിയാൻ, പ്രൊഡക്ഷൻ ഡിസൈൻ- അപ്പുമാരായി, ഡി ഐ - ലിജു പ്രഭാകർ, മേക്കപ്പ് - പ്രണവ് വാസൻ, കോസ്റ്റ്യും ഡിസൈൻ - സുൽത്താനാ റസാഖ്, ഓഡിയോഗ്രഫി- ജിജു ടി ബ്രൂസ്, പ്രൊജക്റ്റ് ഡിസൈൻ - മനോജ് കുമാർ പറപ്പിള്ളിൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, തൻവിൻ നാസീർ, അസ്സോസ്സിയേറ്റ് ഡയറക്ടർ - ഗോകുൽ സുനിൽ കുമാർ, പ്രൊജക്റ്റ് കോഓർഡിനേറ്റർ - ഭാഗ്യരാജ് പെഴുംപാറ, കാസ്റ്റിംഗ് - സൂപ്പർ ഷിബു, പ്രൊഡക്ഷൻ കൺട്രോളർ - പ്രസാദ് നമ്പ്യൻകാവ്, ത്രിൽസ് - ഫീനിക്സ് പ്രഭു, ആർട്ട് ഡയറക്ടർ - ആൽവിൻ ജോസഫ്, സ്റ്റിൽസ് നൗഷാദ് നാഷ്. PRO- റോജിൻ കെ റോയ്, ഡിജിറ്റൽ മാർക്കറ്റിങ് - TAG360, ഡിസൈൻ- യെല്ലോ ടൂത്ത്‌സ്.

logo
The Cue
www.thecue.in