റീൽസ് ചെയ്ത് പാട്ട് പാടി രം​ഗൻ ചേട്ടൻ, ആവേശം ടാലന്റ് ടീസർ

റീൽസ് ചെയ്ത് പാട്ട് പാടി രം​ഗൻ ചേട്ടൻ, ആവേശം ടാലന്റ് ടീസർ

റീൽസ് ചെയ്യുന്ന പാട്ട് പാടാൻ കഴിവുള്ള രം​ഗൻ ചേട്ടന്റെ ടാലന്റ് ടീസർ പുറത്തു വിട്ട് നിർമാണ കമ്പനിയായ അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്. ജീതു മാധവന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ആവേശം. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രമായ രം​ഗന്റെ കഴിവുകൾ സംയോജിപ്പിച്ച ഒരു ‘ടാലന്റ്’ ടീസറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ തരം​ഗം. ​ഫഹദിന്റെ ആദ്യ സിനിമയായ കൈ എത്തും ദൂരത്തിലെ ‘പൂവെ ഒരു മഴമുത്തം’ എന്ന ​ഗാനം ആലപിക്കുന്ന രം​ഗനെ ടീസറിൽ കാണാൻ സാധിക്കും.

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഏപ്രിൽ പതിനൊന്നിന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. രം​ഗയാവുമ്പോഴുള്ള ഫഹദ് പൊളിയാണ് എന്നും ഒരു സീനൊക്കെ ഒരുമിച്ച് ചെയ്യുമ്പോൾ ഇക്കയുടെ ഒരു എനർജി ഒപ്പോസിറ്റ് നിൽക്കുന്ന നമുക്ക് കൂടിയാണ് കിട്ടുന്നതെന്നും അത്തരത്തിൽ കുറേ സീനൊക്കെ ആവേശത്തിൽ വർക്കായിട്ടുണ്ട് എന്നും മുമ്പ് സജിൻ ​ഗോപു ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ഒരു കളർഫുൾ ആക്ഷൻ കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയിൽ ഫഹദിന്റെ വൺമാൻ ഷോയാണ് കാണാനാവുക. കണക്കുകൾ പ്രകാരം ആവേശം ആദ്യ ദിനം 3.50 കോടിയാണ് കേരള ബോക്സ് ഓഫീസിൽ നിന്നും നേടിയത്. അൻവർ റഷീദ് എന്റെർറ്റൈന്മെന്റ്സ് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നാസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. സുഷിൻ ശ്യാമിന്റേതാണ് സം​ഗീതം. സമീർ താഹിറാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം

Related Stories

No stories found.
logo
The Cue
www.thecue.in