എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജയ്ക്ക് രാജ്യന്താര പുരസ്‌കാരം

എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജയ്ക്ക് രാജ്യന്താര പുരസ്‌കാരം

സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ രാജ്യാന്തര പുരസ്‌കാരത്തിന് അര്‍ഹയായി. മികച്ച അനിമേറ്റഡ് സംഗീത വിഡിയോയ്ക്കുള്ള ഇന്റര്‍നാഷനല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരമാണ് ഖദീജയ്ക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 'ഫരിശ്‌തോ' എന്ന വിഡിയോയ്ക്കാണ് പുരസ്‌കാരം.

ഖദീജയുടെ ആദ്യ സംഗീതസംരംഭത്തിന് പുരസ്‌കാരം ലഭിച്ച വിവരം എ ആര്‍ റഹ്മാന്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. റഹ്മാന്‍ തന്നെയാണ് 'ഫരിശ്‌തോ'യുടെ സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്. മുന്ന ഷൗക്കത്ത് അലിയാണ് 'ഫരിശ്‌തോ'യുടെ രചയ്താവ്.

പലനാടുകളിലൂടെ തീര്‍ത്ഥാടനം നടത്തുന്ന ഒരു പെണ്‍കുട്ടിയുടെ ശാന്തിക്കായുള്ള പ്രാര്‍ത്ഥനയാണ് ഫരിശ്‌തോ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങിയ ആല്‍ബം സംഗീതലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in