ഒരു മലയാള സിനിമയുടെ ബഡ്ജറ്റ് ബോളിവുഡിലെ പ്രൊമോഷന്റെ ബഡ്ജറ്റിനെക്കാള്‍ കുറവാണ് ; കൂടുതല്‍ വിതരണക്കാര്‍ കടന്ന് വരണമെന്ന് ടൊവിനോ

ഒരു മലയാള സിനിമയുടെ ബഡ്ജറ്റ് ബോളിവുഡിലെ പ്രൊമോഷന്റെ ബഡ്ജറ്റിനെക്കാള്‍ കുറവാണ് ; കൂടുതല്‍ വിതരണക്കാര്‍ കടന്ന് വരണമെന്ന് ടൊവിനോ

മലയാളം സിനിമ വിതരണം ചെയ്യാൻ കൂടുതൽ വിതരണക്കാർ കടന്നുവരണമെന്നു നടൻ ടൊവിനോ തോമസ്. രാജ്യത്തിന്റെ മുന്നിലേക്ക് ഓരോ മലയാള സിനിമയും കൊണ്ടുചെല്ലുക എന്നത് വളരെ പ്രയാസപ്പെട്ട പ്രോസസ്സ് ആണ്. എല്ലാ നിർമ്മാതാക്കൾക്കും സിനിമ പ്രൊമോട്ട് ചെയ്യാനായി പൈസ ചിലവാക്കാൻ കഴിയണമെന്നില്ല. ബോളിവുഡിലെ ഒരു സിനിമയുടെ പ്രൊമോഷന്റെ ബഡ്ജറ്റിനെക്കാൾ കുറവാണ് ഒരു മലയാള സിനിമയുടെ ബഡ്ജറ്റ് എന്നും ടൊവിനോ തോമസ് പറഞ്ഞു. മുംബൈയിൽ നടന്ന ഫിലിം കംപാനിയന്റെ ഇവെന്റിലാണ് ടൊവിനോ സംസാരിച്ചത്.

കുറഞ്ഞ ചെലവിലാണ് ഓരോ മലയാള സിനിമകളും നിർമ്മിക്കപ്പെടുന്നത്. ഒരു സിനിമയുടെ ബഡ്ജറ്റിന്റെ ചെറിയൊരു ശതമാനം മാത്രമാണ് അഭിനേതാക്കളുടെ പ്രതിഫലം. കൂടാതെ സിനിമകൾ റിലീസ് ചെയ്യുന്ന തീയേറ്ററുകളും വളരെ കുറവാണെന്നും ടൊവിനോ പറഞ്ഞു. വിതരണക്കാർ ഞങ്ങളോടുള്ള ഇഷ്ട്ടം കൊണ്ടോ ഫ്രീ ആയോ ഒന്നും ചെയ്യണ്ട സിനിമ അവർ സിനിമ കണ്ടു ഇഷ്ടപെട്ടതിനു ശേഷം മാത്രം ചെയ്യുകയാണെങ്കിൽ അത് മലയാള സിനിമക്ക് ഒരുപാട് ഗുണം ചെയ്യും. പ്രേക്ഷകർ ഓ.ടി.ടി. റിലീസിന് ശേഷവും ടെലിഗ്രാം വഴിയും സിനിമ കണ്ടിട്ട് നല്ലത് പറഞ്ഞത് കൊണ്ട് ഞങ്ങൾക്ക് ഒരു പ്രയോജനവും ഇല്ലെന്നും ടൊവിനോ പറഞ്ഞു.

ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേന്‍, ലാല്‍, തന്‍വി റാം, അപര്‍ണ ബാലമുരളി, സുധീഷ്, തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

കാവ്യാ ഫിലിം കമ്പനി, പി.കെ പ്രൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ്, അഖില്‍. പി. ധര്‍മജന്‍ എന്നിവര്‍ ചേര്‍ന്നാണ്. നോമ്പിന്‍ പോള്‍ സംഗീതം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് : ചമന്‍ ചാക്കോ ഛായാഗ്രഹണം:അഖില്‍ ജോര്‍ജ്.

Related Stories

No stories found.
logo
The Cue
www.thecue.in