ഗാനരംഗത്തിൽ അഭിനയിക്കാം, iPhone 16 നേടാം; വേവ് കോണ്ടെസ്റ്റുമായി ലിജോ ജോസ് പെല്ലിശ്ശേരി - ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടുകെട്ടിൽ 'മൂൺവാക്ക്'

ഗാനരംഗത്തിൽ അഭിനയിക്കാം, iPhone 16 നേടാം; വേവ് കോണ്ടെസ്റ്റുമായി ലിജോ ജോസ് പെല്ലിശ്ശേരി - ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടുകെട്ടിൽ 'മൂൺവാക്ക്'
Published on

പൂർണ്ണമായും പുതുമുഖങ്ങളെ വച്ച് പ്രശസ്ത പരസ്യചിത്രകാരനായ വിനോദ് എകെ സംവിധാനം ചെയ്ത്, ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ചിത്രമാണ് 'മൂൺവാക്ക്'. തൊണ്ണൂറുകളിലെ മൈക്കിൾ ജാക്സൺ തരംഗത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ബ്രേക്ക് ഡാൻസ് ഒത്തുചേർക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്. റിലീസിന് മുന്നോടിയായി രസകരമായ ഒരു മത്സരം കൊണ്ട് വന്നിരിക്കുകയാണ് മൂൺവാക്ക് ടീം. മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. myG യുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജ് ആയ @mygdigital ഫോളോ ചെയ്യുക, മൂൺവാക്ക് എന്ന ചിത്രത്തിലെ "വേവ് സോങ് " എന്ന മ്യൂസിക് ട്രാക്കിനൊപ്പം വേവ് ചെയ്ത് വീഡിയോ പകര്‍ത്തുക (30 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ ദൈർഘ്യത്തിൽ റീൽ രൂപത്തിലാണ് വീഡിയോ പകർത്തേണ്ടത്.) നിങ്ങളുടെ പെർഫോമൻസ് വീഡിയോ @mygdigital @magicframes2011 @moonwalkmovie @redfmmalayalam എന്നീ പേജുകളെ ടാഗ് ചെയ്തുകൊണ്ട് നിങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ #IamparticipatingmyGmoonwalkwavecontest എന്ന ഹാഷ് ടാഗോടുകൂടി പോസ്റ്റ് ചെയ്യുക. മത്സരത്തിലേക്ക് അയക്കുന്ന വീഡിയോകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ ഉള്‍പ്പെടുത്തികൊണ്ടായിരിക്കും ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന പുതിയ ഗാന ചിത്രീകരണം നടത്തുന്നത്. ഏറ്റവും കൂടുതൽ ലൈക്കും ഷെയറും ലഭിക്കുന്നവർക്കാണ് സമ്മാനങ്ങള്‍ ലഭിക്കുക. ഒറ്റയ്ക്കോ ഗ്രൂപ്പായിട്ടോ ഈ മത്സരത്തിൽ പങ്കെടുക്കാം. മെയ് 27 മുതൽ ജൂൺ 7 വരെ ആണ് വീഡിയോ പോസ്റ്റ് ചെയ്യണ്ട സമയ പരിധി. കൂടുതൽ വിവരങ്ങൾക്ക് 9061758759 ഈ നമ്പറിൽ വിളിക്കാവുന്നതാണ്. മൂൺവാക്ക് വേവ് കോണ്ടസ്റ്റിൽ ഒന്നാം സമ്മാനം - ഐ ഫോൺ 16,രണ്ടാം സമ്മാനം - സ്മാർട്ട് ഫോൺ ( രണ്ട് പേർക്ക് ), മൂന്നാം സമ്മാനം - ജെ ബി എൽ ബ്ലൂടുത്ത് സ്പീക്കർ എന്നിവയാണ്.

മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലേക്ക് നവാഗതരായ പുതിയ താരങ്ങളെ സമ്മാനിക്കുന്ന ചിത്രം കൂടിയാണിത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച മൂൺവാക്ക് മാജിക് ഫ്രെയിംസ് വിതരണം നിർവഹിക്കുന്നു. നവാഗതരായ താരങ്ങളോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. മൂൺ വാക്കിന്റെ കഥ,തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് വിനോദ്എ.കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ്. സംഗീത സംവിധാനം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ, നിതിൻ വി നായർ, ഛായാഗ്രഹണം : അൻസാർ ഷാ, എഡിറ്റിംഗ് ദീപു ജോസഫ്, കിരൺ ദാസ് എന്നിവർ നിർവഹിക്കുന്നു.

സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ആർട്ട് :സാബു മോഹൻ,കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ. മേക്കപ്പ്: സജി കൊരട്ടി, സന്തോഷ് വെൺപകൽ. ആക്ഷൻ: മാഫിയ ശശി, ഗുരുക്കൾ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അനൂജ് വാസ്, നവീൻ പി തോമസ്. പ്രൊഡക്ഷൻ കൺട്രോളർ :ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ്: ഉണ്ണി കെ ആർ, അസോസിയേറ്റ് ഡയറക്ടേഴ്സ്: സുമേഷ് എസ് ജെ, അനൂപ് വാസുദേവ്, കളറിസ്റ്റ്: നന്ദകുമാർ,സൗണ്ട് മിക്സ്: ഡാൻജോസ്,

ഡി ഐ : പോയെറ്റിക്, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, ടൈറ്റിൽ ഗ്രാഫിക്സ് : ശരത് വിനു, വിഎഫ്എക്സ് : ഡി ടി എം, പ്രൊമോ സ്റ്റിൽസ് മാത്യു മാത്തൻ, സ്റ്റിൽസ് ജയപ്രകാശ് അത്തല്ലൂർ, ബിജിത്ത് ധർമ്മടം, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ് മങ്ക്, ബ്ലൂ ട്രൈബ്, യെല്ലോ ടൂത്ത്സ്,ഡിജിറ്റൽ മാർക്കറ്റിംഗ്: സിനിമ പ്രാന്തൻ, അഡ്വെർടൈസിങ് : ബ്രിങ്ഫോർത്ത്,

Related Stories

No stories found.
logo
The Cue
www.thecue.in