ഓഗസ്റ്റ് 2 വെള്ളിയാഴ്ച ആയിരുന്നോ?, 'ദൃശ്യ'ത്തിലെ 28 പിഴവുകൾ

ഓഗസ്റ്റ് 2 വെള്ളിയാഴ്ച ആയിരുന്നോ?, 'ദൃശ്യ'ത്തിലെ 28 പിഴവുകൾ

'ദൃശ്യ'ത്തിൽ അധികമാരും ശ്രദ്ധിക്കാതെ പോയ 28 പിഴവുകൾ ചൂണ്ടിക്കാണിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. 'ദൃശ്യം' സിനിമയുടെ രണ്ടാം ഭാഗം ആമസോൺ‍ പ്രൈമിൽ റിലീസിനെത്താനിരിക്കെയാണ് 'ദൃശ്യം' സിനിമ വീണ്ടും പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നത്. കണ്ടിന്യുവിറ്റി സീനുകളിലെ പിഴവുകളും, ചില രം​ഗങ്ങളിൽ കഥാപാത്രങ്ങളുടെ ഡയലോ​ഗുകൾ തമ്മിലുളള പൊരുത്തക്കേടുകളും, ചില ഫ്രെയ്മുകളിലെ ചെറിയ തെറ്റുകളും വീഡിയയോയിൽ എടുത്തു പറയുന്നു.

‘അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല’. എന്ന ഡിസ്ക്ലൈമറോടു കൂടിയാണ് വീഡിയോ തുടങ്ങുന്നത്. വിമര്‍ശനമല്ല വിനോദം മാത്രമാണ് വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും വീഡിയോയിൽ പറയുന്നു. അൻസിബയുടെ കഥാപാത്രം വരുൺ പ്രഭാകറിനെ അടിക്കാൻ ഉപയോ​ഗിക്കുന്നത് ഇരുമ്പുവടി അല്ലെന്ന് തെളിയിക്കുന്ന വടിയുടെ ചലനങ്ങൾ വീഡിയോയിൽ വ്യക്തമായിത്തന്നെ നൽകിയിരുന്നു. ചില സീനുകളിൽ മാത്രം കാണുന്ന കാറിനുള്ളിലെ ഒളിക്യാമറയും, തീയതികളിലെ പൊരുത്തക്കേടുകളും വീഡിയോയിൽ സൂചിപ്പിക്കുന്നുണ്ട്. 2013 ഓഗസ്റ്റ് രണ്ട് ശനിയാഴ്ച ഇവർ ധ്യാനത്തിനു പോയെന്നാണ് ചിത്രത്തിൽ. എന്നാൽ യഥാർഥത്തിൽ 2013 ഓഗസ്റ്റ് 2 ഒരു വെള്ളിയാഴ്ച ആയിരുന്നെന്നും വീഡിയോയിലുണ്ട്.

ഓഗസ്റ്റ് 2 വെള്ളിയാഴ്ച ആയിരുന്നോ?, 'ദൃശ്യ'ത്തിലെ 28 പിഴവുകൾ
ദേശീയ അവാർഡിൽ 'മരക്കാറും' 'ജെല്ലിക്കട്ടും' അന്തിമ റൗണ്ടിലേക്ക്

കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം തിയറ്റർ റിലീസിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ദൃശ്യം 2. എന്നാൽ അടുത്തിടെയാണ് ചിത്രം ഒടിടി റിലീസിനെത്തുന്നു എന്ന പ്രഖ്യാപനവുമായി മോഹൻലാൽ തന്നെ രം​ഗത്തെത്തിയത്. ആമസോൺ‍ പ്രൈം വഴിയാണ് ദൃശ്യം 2 റിലീസിനെത്തുക. മോഹന്‍ലാലിനൊപ്പം മീന, മുരളി ഗോപി, സിദ്ദീഖ്,ആശാ ശരത്, അനീഷ് ജി മേനോന്‍, ഗണേഷ് കുമാര്‍ അന്‍സിബാ ഹസ്സന്‍, എസ്തര്‍,ആന്റണി പെരുമ്പാവൂര്‍, ബോബന്‍ സാമുവല്‍ എന്നിവരും ചിത്രത്തിലുണ്ട്. ഇമോഷണല്‍ ത്രില്ലര്‍ സ്വഭാവത്തിലാണ് രണ്ടാം ഭാഗം. സതീഷ് കുറുപ്പാണ് ക്യാമറ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

Related Stories

No stories found.
logo
The Cue
www.thecue.in