നമ്മള്‍ സഞ്ചരിച്ച വഴികളിലൂടെ നമ്മളെക്കാള്‍ നേരത്തെ സഞ്ചരിച്ച ഒരാള്‍: '21 ഗ്രാംസ്' ടീസര്‍

നമ്മള്‍ സഞ്ചരിച്ച വഴികളിലൂടെ നമ്മളെക്കാള്‍ നേരത്തെ സഞ്ചരിച്ച ഒരാള്‍: '21 ഗ്രാംസ്' ടീസര്‍
Published on

നവാഗതനായ ബിപിന്‍ കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 21 ഗ്രാംസ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അനൂപ് മേനോന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ത്രില്ലറാണ്. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രത്തെ ആണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ അനൂപ് മേനോന് പുറമെ ലിയോണ ലിഷോയ്, രഞ്ജിത്, രഞ്ജി പണിക്കര്‍, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് എന്നിവരും അണിനിരക്കുന്നു.

ദീപക് ദേവ് ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ജിത്തു ദാമോദര്‍ ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി. സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

കോസ്റ്റ്യും - സുജിത് മട്ടന്നൂര്‍ , മേക്കപ്പ് - പ്രദീപ് രംഗന്‍, പ്രൊജക്റ്റ് ഡിസൈനര്‍ - നോബിള്‍ ജേക്കബ്, പി ആര്‍ ഒ -വാഴൂര്‍ ജോസ്.

Related Stories

No stories found.
logo
The Cue
www.thecue.in