കഴുത്തില്‍ കത്തിവെച്ച് ഒറ്റ വലി, ആരായിരിക്കും ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍?; 21 ഗ്രാംസ് ട്രെയ്‌ലര്‍

കഴുത്തില്‍ കത്തിവെച്ച് ഒറ്റ വലി, ആരായിരിക്കും ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍?; 21 ഗ്രാംസ് ട്രെയ്‌ലര്‍

അനൂപ് മേനോന്‍ നായകനാവുന്ന 21 ഗ്രാംസ് എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. നിഗൂഢമായ ഒരു ക്രൈം ത്രില്ലറായിരിക്കും ചിത്രമെന്നാണ് ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്.

21 ഗ്രാംസ് എന്ന ചിത്രം ദ ഫ്ലണ്ട് റോ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നവാഗതനായ ബിബിന്‍ കൃഷ്ണയാണ് എഴുതി സംവിധാനം ചെയ്യുന്നത്. മാര്‍ച്ച് 18 നാണ് അനൂപ് മേനോന്‍ നായകനാവുന്ന ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായാണ് അനൂപ് മേനോന്‍ എത്തുന്നത്.

അനൂപ് മേനോന്‍ പുറമെ, ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'ബ്രോ ഡാഡി' എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നല്‍കുന്ന ചിത്രംകൂടിയാണിത്. ജിത്തു ദാമോദര്‍, അപ്പു എന്‍ ഭട്ടതിരി എന്നിവര്‍ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ 'മാലിക്' എന്ന ചിത്രത്തിലൂടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്ക് അപ്പ് പ്രദീപ് രംഗന്‍, പ്രോജക്ട് ഡിസൈനര്‍ നോബിള്‍ ജേക്കബ്, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in