'പിണറായി വിജയൻ സാറിന് നന്ദി പറഞ്ഞാണ് 2018 തുടങ്ങുന്നത്'; വിമർശനങ്ങളിൽ ജൂഡ് ആന്തണി ജോസഫ്

'പിണറായി വിജയൻ സാറിന് നന്ദി പറഞ്ഞാണ് 2018 തുടങ്ങുന്നത്'; വിമർശനങ്ങളിൽ ജൂഡ് ആന്തണി ജോസഫ്

കേരളത്തിലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018 - എവരിവണ്‍ ഈസ് എ ഹീറോ. ചിത്രത്തില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അദൃശ്യവല്‍ക്കരിച്ചു എന്ന് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചനടക്കുന്നതിനെതിരെ ഫേസ്ബുക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി. ചിത്രം തുടങ്ങുന്നത് തന്നെ മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, യൂസഫലി സാറിനും നന്ദി പറഞ്ഞുകൊണ്ടാണ്. ഈ സിനിമയിലേക്ക് അനാവശ്യമായി മതം, ജാതി പാര്‍ട്ടി എന്നിവ വലിച്ചിടരുതെന്നു ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു.

ജൂഡ് ആന്തണിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :

'പ്രിയ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ സാറിനും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സാറിനും യൂസഫലി സാറിനും നന്ദി പറഞ്ഞു കൊണ്ടാണ് 2018 - എവരിവണ്‍ ഈസ് എ ഹീറോ എന്ന നമ്മള്‍ മലയാളികളുടെ സിനിമ തുടങ്ങുന്നത് . സര്‍ക്കാരും പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാരും നമ്മള്‍ ജനങ്ങളും തോളോട് ചേര്‍ന്ന് ചെയ്ത അത്യുഗ്രന്‍ കാലത്തിന്റെ ചെറിയൊരു ഓര്‍മ്മപ്പെടുത്തലാണ് ഈ സിനിമ . ഈ വിജയം നമ്മുടെ അല്ലെ ? ഇതില്‍ ജാതി , മതം , പാര്‍ട്ടി വലിച്ചിടുന്ന സഹോദരന്മാരോട് , വേണ്ട അളിയാ , വിട്ടു കള'

ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേന്‍, ലാല്‍, തന്‍വി റാം, അപര്‍ണ ബാലമുരളി, സുധീഷ്, തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

കാവ്യാ ഫിലിം കമ്പനി, പി.കെ പ്രൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ്, അഖില്‍. പി. ധര്‍മജന്‍ എന്നിവര്‍ ചേര്‍ന്നാണ്. നോമ്പിന്‍ പോള്‍ സംഗീതം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് : ചമന്‍ ചാക്കോ ഛായാഗ്രഹണം:അഖില്‍ജോര്‍ജ്.

Related Stories

No stories found.
logo
The Cue
www.thecue.in