കേരളത്തിന് പുറത്തും വിജയം നേടാന്‍ 2018; ഡബ്ബിംഗ് പതിപ്പുകള്‍ പ്രദര്‍ശനത്തിന്

കേരളത്തിന് പുറത്തും വിജയം നേടാന്‍ 2018; ഡബ്ബിംഗ് പതിപ്പുകള്‍ പ്രദര്‍ശനത്തിന്

കേരളത്തിലെ പ്രളയകാലത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം '2018 എവരിവണ്‍ ഈസ് എ ഹീറോ' തമിഴ്, തെലുങ്ക് ഭാഷകളിലെ ഡബ്ബ് പതിപ്പുകള്‍ പ്രദര്‍ശനം തുടങ്ങി. ഏറ്റവും വേഗത്തില്‍ ഗ്രോസ് കളക്ഷന്‍ നൂറ് കോടി പിന്നിട്ട സിനിമയെന്ന റെക്കോര്‍ഡിനൊപ്പം 17 ദിവസം കൊണ്ട് മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയ ചിത്രമായി മാറിയിരുന്നു 2018.

മലയാളത്തില്‍ ആദ്യ നാല് മാസം റിലീസ് ചെയ്ത 75 ചിത്രങ്ങളില്‍ ഒരു ചിത്രം മാത്രമാണ് തിയറ്ററുകളില്‍ വിജയമുണ്ടാക്കിയത് എന്നും തിയറ്ററുകള്‍ ബുദ്ധിമുട്ടിലാണ് മുന്നോട്ട് പോകുന്നതെന്നും ചര്‍ച്ച ചെയ്യപ്പെടുന്ന സമയത്താണ് 2018 റിലീസ് ചെയ്തത്. ചിത്രത്തിന്റെ വിജയം തിയറ്റര്‍ മേഖലയ്ക്ക് ഉണര്‍വായി.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ശിവദ നായര്‍, തന്‍വി റാം, ഗൗതമി നായര്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അജു വര്‍ഗീസ്, കലൈയരസന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ചമന്‍ ചാക്കോയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിന്‍ പോളിന്റെതാണ് സംഗീതം, വിഷ്ണു ഗോവിന്ദിന്റെതാണ് സൗണ്ട് ഡിസൈന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ : മോഹന്‍ദാസ്, ലൈന്‍ പ്രൊഡ്യൂസര്‍ : ഗോപകുമാര്‍ ജികെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയക്ടര്‍ : സൈലക്‌സ് അബ്രഹാം, വസ്ത്രാലങ്കാരം : സമീറ സനീഷ്, പി ആര്‍ ഒ & ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് : സിനറ്റ് & ഫസലുള്‍ ഹഖ്, വി എഫ് എക്‌സ് : മിന്റ്സ്റ്റീന്‍ സ്റ്റ്യുഡിയോസ്, ഡിസൈന്‍സ് : യെല്ലോടൂത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Related Stories

No stories found.
logo
The Cue
www.thecue.in