'ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തൂ'; കാന്‍സ് ഫെസ്റ്റിവലില്‍ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് സ്ത്രീയുടെ പ്രതിഷേധം

'ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തൂ'; കാന്‍സ് ഫെസ്റ്റിവലില്‍ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് സ്ത്രീയുടെ പ്രതിഷേധം

യുക്രൈനില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ കാന്‍സ് ഫെസ്റ്റിവലില്‍ റെഡ്കാര്‍പ്പെറ്റില്‍ സ്ത്രീയുടെ പ്രതിഷേധം. 'ത്രീ തൗസന്‍ഡ് ഇയേഴ്‌സ് ഓഫ് ലോങ്ങിങ'് എന്ന ചിത്രത്തിന്റെ റെഡ് കാര്‍പ്പറ്റ് ചടങ്ങിനിടെ ഒരു സ്ത്രീ ഓടിവരുകയും അവരുടെ വസ്ത്രങ്ങള്‍ അഴിച്ച് മാറ്റിയ ശേഷം 'ഞങ്ങളെ ബലാല്‍സംഗം ചെയ്യുന്നത് നിര്‍ത്തൂ' എന്ന് ഉറക്കെ വിളിച്ചു പറയുകയുമാണ് ചെയ്തത്.

'ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തു' എന്ന് സ്ത്രീയുടെ ദേഹത്തും എഴുതിയിരുന്നു. യുക്രൈന്‍ പതാകയിലെ നീല, മഞ്ഞ എന്നീ നിറങ്ങളും ദേഹത്ത് പെയിന്റ് ചെയ്തിരുന്നു. അവരുടെ കാലില്‍ ചുവന്ന് നിറവും ഉണ്ടായിരുന്നു.

'ത്രീ തൗസന്‍ഡ് ഇയേഴ്‌സ് ഓഫ് ലോങ്ങിങ്ങി'ലെ കഥാപാത്രത്തെ അവതരിപ്പിച്ച ഇദ്രിസ് എല്‍ബ, അദ്ദേഹത്തിന്റെ ഭാര്യ സബ്രീന ധോവര്‍, നടി ടില്‍ഡ സ്വിന്റണ്‍, സംവിധായകന്‍ ജോര്‍ജ് മില്ലര്‍ എന്നിവര്‍ റെഡ് കാര്‍പ്പറ്റിലേക്ക് നടന്ന് വരുന്നതിനിടയിലായിരുന്നു പ്രതിഷേധം. തുടര്‍ന്ന് ഫെസ്റ്റിവല്‍ വേദിയിലെ സുരക്ഷാ പ്രവര്‍ത്തകര്‍ അവരെ റെഡ്കാര്‍പ്പെറ്റില്‍ നിന്നും പിടിച്ചുമാറ്റുകയാണ് ചെയ്തത്.

ഇതോടെ വീണ്ടും യുക്രൈനിലെ പ്രതിസന്ധി കാന്‍സ് വേദിയിലൂടെ ചര്‍ച്ചയായിരിക്കുകയാണ്. നേരത്തെ യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കി കാന്‍സ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചിരുന്നു. അന്ന് യുദ്ധത്തിനെതിരെ സംസാരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

'ഇന്ന് സിനിമ നിശബ്ദമല്ലെന്ന് തെളിയിക്കാന്‍ പുതിയൊരു ചാര്‍ളി ചാപ്ലിന്‍ ആവശ്യമാണ്,' എന്നാണ് സെലെന്‍സ്‌കി പറഞ്ഞത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തില്‍ ഹിറ്റ്‌ലറിനെ കുറിച്ചുള്ള ചാപ്ലിന്റെ സറ്റയറിനെ കുറിച്ചായിരുന്നു സെലെന്‍സ്‌കിയുടെ പരാമര്‍ശം.

Related Stories

No stories found.
logo
The Cue
www.thecue.in