എൻഎഫ്‌ആർ ഫിലിം വോക്ക് വേ ഫെസ്റ്റിവലിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു, ഇത് കലകളുടെ ഉത്സവം

എൻഎഫ്‌ആർ ഫിലിം വോക്ക് വേ ഫെസ്റ്റിവലിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു, ഇത് കലകളുടെ ഉത്സവം
Published on

കൊച്ചി മറൈൻ ഡ്രൈവ് വോക്ക് വേ വർണ്ണാഭമായ ഒരു ഓപ്പൺ സ്റ്റേജ് ആക്കി മാറ്റുന്ന എൻഎഫ്ആർ ഫിലിം വോക്ക് വേ സ്ട്രീറ്റ് ഫെസ്റ്റിവലിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. നിയോ ഫിലിം സ്ക്കൂൾ സംഘടിപ്പിക്കുന്ന എൻഎഫ്ആർ കൊച്ചി ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ജനുവരി 26 നാണ് സ്ട്രീറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ജിസിഡിഎയുടെ സഹകരണത്തോടെ നടത്തപ്പെടുന്ന കലാമാമാങ്കത്തിൽ സംഗീതം, നൃത്തം, അഭിനയം, പെയിൻ്റിങ്ങ് തുടങ്ങി വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കാൻ വിഷ്വൽ, പെർഫോമൻസ് ആർട്ടിസ്റ്റുകൾ, ബാന്റുകൾ, കലാസംഘങ്ങൾ തുടങ്ങിയവർക്ക് അവസരമുണ്ട്. കൊച്ചിയുടെ ഹൃദയഭാഗത്ത് നൂറുകണക്കിന് ജനങ്ങൾക്ക് മുൻപിൽ പെർഫോം ചെയ്യാനുള്ള ഈ അവസരം തികച്ചും സൗജന്യമാണ്.

മറൈൻ ഡ്രൈവ് വാക്ക്‌വേയെ ഏഴ് പെർഫോമൻസ് സ്‌ക്വയറുകളായി തിരിച്ചാണ് പരിപാടികൾ നടത്തുന്നത്. തങ്ങൾക്ക് അനുവദിക്കുന്ന സ്‌ക്വയറിൽ ആർട്ടിസ്റ്റുകൾക്ക് ലൈവായി പെർഫോം ചെയ്യുകയോ ആർട്ട് വർക്കുകൾ പ്രദർശിപ്പിക്കുകയോ ചെയ്യാം. വളരെയധികം ജനങ്ങളുമായി ആശയവിനിമയം നടത്താനും പ്രൊമോഷണൽ മെറ്റീരിയൽസ് നൽകാനും തങ്ങളുടെ പെർഫോമൻസിൽ താൽപര്യമുള്ളവരുമായി നെറ്റ്‌വർക്കിങ് നടത്താനും ആർട്ടിസ്റ്റുകൾക്ക് അവസരമുണ്ട്.

പബ്ലിസിറ്റിക്കായി ആർട്ടിസ്റ്റുകൾക്ക് ഉപയോഗിക്കാവുന്ന മറ്റൊരു കാര്യമാണ് വാക്ക്‌വേയിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി സ്ക്രീൻ. താൽപര്യമുള്ളവർക്ക് തങ്ങളുടെ 10 സെക്കൻ്റ് പ്രൊമോഷണൽ വീഡിയോ സ്ക്രീനിൽ പ്രദർശിപ്പിക്കാം. ഫിലിം വാക്ക്‌വേയിൽ പങ്കെടുക്കുന്ന ആർട്ടിസ്റ്റുകളെ പ്രൊമോട്ട് ചെയ്യാൻ എൻഎഫ്ആർ കൊച്ചി ഫെസ്റ്റിവലിൻ്റെ സോഷ്യൽ മീഡിയ പേജുകളിലും വെബ്സൈറ്റിലും ഇടം ഒരുക്കിയിട്ടുണ്ട്. മികച്ച പെർഫോമൻസുകളുടെ വീഡിയോകൾ എൻഎഫ്ആറിന്റെ സോഷ്യൽ മീഡിയ പേജുകളിൽ അപ്‌പ്ലോഡ് ചെയ്യും.

ജനുവരി 25-ന് മറൈൻ ഡ്രൈവ് താജ് വിവാന്തയിൽ നടക്കുന്ന എൻഎഫ്ആർ കോൺക്ലേവിൽ പ്രവേശന ഫീസ് ഇല്ലാതെ സൗജന്യമായി പങ്കെടുക്കാനും ഫിലിം വാക്ക്‌വേയിലെ ആർട്ടിസ്റ്റുകൾക്ക് അവസരമുണ്ട്. കല, സിനിമ, ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്രിയേറ്റീവ് ഇക്കോണമി തുടങ്ങി കാലികപ്രസക്തിയുള്ള വിഷയങ്ങളെ സംബന്ധിച്ച് വിദഗ്‌ധർ നയിക്കുന്ന പാനൽ ചർച്ചകളാണ് കോൺക്ലേവിൽ ഉള്ളത്.

ആർട്ടിസ്റ്റുകളെ കൂടാതെ എൻജിയോകൾക്കും വിവിധ ബ്രാൻ്റുകൾക്കും ഫിലിം വാക്ക്‌വേയുടെ ഭാഗമാകാം. സമൂഹത്തെ ബോധവത്ക്കരിക്കുന്ന സന്ദേശങ്ങൾ നൽകാൻ അഞ്ച് കിയോസ്ക്കളാണ് ഒരുക്കിയിരിക്കുന്നത്. എൻജിയോകൾക്കോ താൽപര്യമുള്ള മറ്റ് സംഘടനകൾക്കോ സ്ഥാപനങ്ങൾക്കോ ഈ അവസരം പ്രയോജനപ്പെടുത്താം. കൂടാതെ, പത്ത് ബ്രാൻ്റ് കിയോസ്ക്കുകളും വാക്ക്‌വേയിൽ സജ്ജമാക്കിയിട്ടുണ്ട്. എൻഎഫ്ആർ കൊച്ചി ഫെസ്റ്റിവലുമായി സഹകരിക്കുന്ന ബ്രാന്റുകൾക്കാണ് ഈ കിയോസ്ക്കുകൾ ലഭിക്കുക. ഫിലിം വാക്ക്‌വേയിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ഇപ്പോൾ നടക്കുകയാണ്. നിങ്ങളുടെ സ്പോട്ട് ഉറപ്പാക്കുന്നതിനായി ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ. ഫിലിം വാക്ക് വേ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമായി ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in