ഡോണ്‍ പാലത്തറയുടെ 'ഫാമിലി' റോട്ടര്‍ ഡാം ഫെസ്റ്റിവലില്‍, വേള്‍ഡ് പ്രിമിയര്‍

ഡോണ്‍ പാലത്തറയുടെ 'ഫാമിലി' റോട്ടര്‍ ഡാം ഫെസ്റ്റിവലില്‍, വേള്‍ഡ് പ്രിമിയര്‍

ഡോണ്‍ പാലത്തറയുടെ പുതിയ ചിത്രം 'ഫാമിലി' റോട്ടര്‍ ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍. സിനിമയുടെ വേള്‍ഡ് പ്രിമിയര്‍ ആണ് മേളയില്‍ നടക്കുക. സോഷ്യല്‍ ഡ്രാമ സ്വഭാവത്തിലുള്ള ചിത്രം സോണി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമ. ക്രൈസ്തവ ആചാരങ്ങളും വിശ്വാസങ്ങളും സിനിമയുടെ പശ്ചാത്തലമായി വരുന്നുണ്ടെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ, നില്‍ജ കെ. ബേബി, മാത്യു തോമസ്, ആഭിജ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍.

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ശവം, 1956 മധ്യതിരുവിതാംകൂര്‍, സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നീ സിനിമകള്‍ക്ക് ശേഷം ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത സിനിമയാണ് ഫാമിലി.2023 ജനുവരി 25 മുതല്‍ ഫെബ്രുവരി 5വരെയാണ് റോട്ടര്‍ഡാം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍.

Related Stories

No stories found.
logo
The Cue
www.thecue.in