'സൗദി വെള്ളക്ക'യും 'അറിയിപ്പും' ഇന്ത്യന്‍ പനോരമയില്‍; മെയിന്‍ സ്ട്രീം സിനിമ വിഭാഗത്തില്‍ 'ആര്‍ആര്‍ആര്‍'ഉം 'കശ്മീര്‍ ഫയല്‍സും'

'സൗദി വെള്ളക്ക'യും 'അറിയിപ്പും' ഇന്ത്യന്‍ പനോരമയില്‍; മെയിന്‍ സ്ട്രീം സിനിമ വിഭാഗത്തില്‍ 'ആര്‍ആര്‍ആര്‍'ഉം 'കശ്മീര്‍ ഫയല്‍സും'

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'അറിയിപ്പും', തരുണ്‍ മൂര്‍ത്തിയുടെ 'സൗദി വെള്ളക്ക'യും ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഇന്ത്യന്‍ പനോരമയില്‍. പ്രിയനന്ദനന്‍ ഇരുള ഭാഷയിലൊരുക്കിയ ചിത്രം ധബാരി ക്യുരുവിയും ഇന്ത്യന്‍ പനോരമയില്‍ ഇടം നേടി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ അഖില്‍ ദേവ് സംവിധാനം ചെയ്ത 'വീട്ടിലേക്ക്', വിനോദ് മങ്കരയുടെ 'യാനം' എന്നിവയും പ്രദര്‍ശിപ്പിക്കും.

ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ 25 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 20 ചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുക, വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത 'കശ്മീര്‍ ഫയല്‍സ്', രാജമൗലി സംവിധാനം ചെയ്ത 'ആര്‍ആര്‍ആര്‍' തുടങ്ങിയവയും പ്രദര്‍ശിപ്പിക്കും.

ദിവ്യ കോവാസ്ജിയുടെ 'ദ ഷോ മസ്റ്റ് ഗോ ഓണ്‍' ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം, ഫീച്ചര്‍ വിഭാഗത്തില്‍ പൃഥ്വി കൊനാനൂരിന്റെ' ഹേദിനിലെന്തു'വാണ് ഉദ്ഘാടന ചിത്രം. അനന്ത് നാരായണന്റെ 'ദ സ്റ്റോറി ടെല്ലര്‍', ഷാഹി കിരണിന്റെ 'മേജര്‍', ജ്ഞാനവേലിന്റെ ' ജയ് ഭീം' തുടങ്ങിയവയാണ് പ്രദര്‍ശിപ്പിക്കുന്ന മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. നവംബര്‍ 20 മുതല്‍ 28 വരെയാണ് മേള നടക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in