എമ്പുരാൻ കഴിഞ്ഞാൽ സന്തോഷ് ട്രോഫി, വിപിൻ ദാസിന്റെ പൃഥ്വിരാജ് ചിത്രം ഈ വർഷം

എമ്പുരാൻ കഴിഞ്ഞാൽ സന്തോഷ് ട്രോഫി, വിപിൻ ദാസിന്റെ പൃഥ്വിരാജ് ചിത്രം ഈ വർഷം
Published on

ലൂസിഫർ രണ്ടാം ഭാ​ഗമായ എമ്പുരാൻ പൂര‍്‍ത്തിയാക്കി പൃഥ്വിരാജ് സുകുമാരൻ ജോയിൻ ചെയ്യുന്നത് വിപിൻ ദാസ് സംവിധാനം ചെയ്യുന്ന സിനിമയിൽ. ​ഗുരുവായൂരമ്പല നടയിൽ എന്ന സിനിമക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സന്തോഷ് ട്രോഫി എന്നാണ് പേരിട്ടിരിക്കുന്നത്. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മാണം. ഈ വർഷം തന്നെ ചിത്രീകരണം തുടങ്ങും. ക്യു സ്റ്റുഡിയോ

അഭിമുഖത്തിലാണ് വിപിൻ ദാസ് പൃഥ്വിക്കൊപ്പമുള്ള പുതിയ ചിത്രം പ്രഖ്യാപിച്ചത്.

സന്തോഷ് ട്രോഫിയെക്കുറിച്ച് വിപിൻ ദാസ്

'പൃഥ്വിരാജിന്റെ ഗുരുവായൂർ അമ്പലനടയിലേക്കാളും മൂന്നിരട്ടി ഹ്യൂമർ പെർഫോമൻസാണ് സന്തോഷ് ട്രോഫിയിൽ ഉള്ളത്. ഫഹദിന്റെയും എസ്.ജെ സൂര്യയുടെയും ഒന്നിച്ചുള്ള ഡേറ്റ് അടുത്ത വർഷത്തേക്ക് മാത്രമേ ഉണ്ടാകൂ, അത് കൊണ്ട് ഒക്ടോബറിൽ സന്തോഷ് ട്രോഫിയിലേക്ക് കടക്കും.

പൃഥ്വിരാജിനൊപ്പമുള്ളത് ഒരു കുഞ്ഞുപടമാണ്. ജയഹേയുടെയും വാഴയുടെയും മോഡൽ ഒരു പടമാണ്. പൃഥ്വിരാജ് ഒഴികെ അതിൽ മിക്കതും

പുതിയ ആൾക്കാരാണ്. ​ഗുരുവായൂരമ്പല നടയിൽ എന്റെ രീതിയിലുള്ള ഒരു പടമല്ല

Related Stories

No stories found.
logo
The Cue
www.thecue.in